ഇറോം നീയൊരു
ചരിത്രമാണ്
ചൂണ്ടാനിവിരലില്‍
ഒതുങ്ങുന്നതല്ല….
പതിറ്റാണ്ട് നീ
പട്ടിണികിടന്നത്
അഭിമാനത്തിനും
അവകാശത്തിനും
വേണ്ടി ,നിന്നെ വേണ്ടാത്തവര്‍ക്ക്
വേണ്ടിയായിരുന്നു….
വിരലിലെ മഷിക്കറുപ്പു
അഞ്ചാണ്ട് തികയുംമുന്നേ
മായും,
പക്ഷേ
നീയെന്ന ചരിത്രം മായുമോ…?
അധികാരമുഷ്ടിയെ
അഷ്ടി മുടക്കി
മുട്ട് മടക്കിച്ചു….
അധികാരമല്ലാ നിന്‍റെ വഴി
അവശരുടെ ശബ്ദമാണ്.
നീ… കാലത്തിന്‍റെ
ആവശ്യമാണ്
നീയാണ് ഉരുക്കുവനിത
കാലത്തിനതറിയാം.
നാളെ ചരിത്രവും
അതുതന്നെ ചൊല്ലും……
ഇറോം…… നീയല്ല
നിൻറെ ജനതയാണ്
കാലം അത്
പറയും….