നോബൽ സമ്മാനത്തോളം തന്നെ പഴക്കം ഉണ്ടെങ്കിലും അധികമാർക്കും പ്രീ കോൺകോർ സമ്മാനത്തെപ്പറ്റി അറിയില്ല എന്നതാണ് സത്യം.
ഫ്രഞ്ച് സാഹിത്യത്തിലെ ഏറ്റവും ഉന്നനതമായ ബഹുമതിയായാണ് ഇത് കണക്കാക്കുന്നത്. കവിതക്കും ,ആദ്യ നോവലിനും ചെറുകഥക്കും എല്ലാം അവാർഡ് നൽകുന്നുണ്ടെങ്കിലും അവയിൽ പ്രീകോൺകോർ തന്നെ പ്രധാനം.
1938ലെ നാസികളുടെ ഓസ്ട്രിയൻ അധിനിവേശത്തിന്റെ അണിയറ രഹസ്യങ്ങളുടെ കഥകൾ ചരിത്ര തെളിവുകളുടെ അടിസ്ഥാനത്തിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ‘ദി ഓർഡർ ഓഫ് ദി ഡേ’ . നാസി ഭരണ കാലത്ത് നടന്ന അവിഹിത കൂട്ടുകെട്ടുകളുടെ രാഷ്ട്രീയവും പരിശോധിക്കുന്നു.അധികാരവും പണവും തമ്മിൽ എല്ലാ കാലത്തും നിലനിൽക്കുന്ന അടുപ്പം നോവൽ സൂക്ഷ്മമായി ചർച്ച ചെയ്യുന്നു. ഭരണത്തിൽ ഹിറ്റ്ലറിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തവരുടെ കൂട്ടത്തിൽ ജർമനിയിലെ കോർപറേറ്റ്കളും പെടും എന്ന കാര്യവും ഇവിടെ ഓർക്കാവുന്നതാണ്.
പ്രീ കോൺകോർ ലഭിക്കുന്നതോടെ അന്തരാഷ്ട്രതല ശ്രദ്ധയാണ് എഴുത്തുകാരനെ കാത്തിരിക്കുന്നത്.114 വർഷം പഴക്കമുള്ള ഈ അവാർഡിന് ഫ്രഞ്ച് സാഹിത്യത്തിലെ നിരവധി പ്രശസ്ത എഴുത്തുകാരും ആർഹരായിട്ടുണ്ട് .പാട്രിക് മോദിയാണോ,മൈക്കിൾ ഹോളെബെക്ക് തുടങ്ങിയവർ അതിൽ ചിലത് മാത്രം.
“പ്രധാന്യമുള്ള കഥകൾ പറയുക എന്നതാണ് പ്രധാനം.എഴുത്തിനും വായനക്കും മാത്രമുണ്ടാക്കാനാവുന്ന ചില പ്രത്യേക തരം കണ്ടെത്തലുകലുണ്ട്. ഫിക്ഷൻ എന്നാൽ എനിക്ക് ശേഖരിച്ച വിവരങ്ങളെ മിനുക്കിയെടുക്കുക എന്നതാണ്”
എറിക് വൂയ