യുവാക്കളിൽ ചരിത്രബോധവും സാമൂഹ്യബോധവും വായനാശീലവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം പബ്ലിക് ലൈബ്രറി യുവതി-യുവാക്കൾക്കായി അവധിക്കാല ക്യാന്പ് സംഘടിപ്പിക്കുന്നു. ഈ മാസം 30 മുതൽ മേയ് അഞ്ച് വരെ നടക്കുന്ന കാന്പിൽ വിവിധ മേഖലകളിൽ നിന്ന് പ്രഗത്ഭരായ വ്യക്തികൾ ക്യാന്പ് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതാണ്.14 വയസു മുതൽ 18 വരെയുള്ളവർക്ക് ക്യാന്പിൽ പങ്കെടുക്കാം. 500 രൂപയാണ് ഫീസ്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ എറണാകുളം പബ്ലിക് ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484-2355491.
Home പുഴ മാഗസിന്