ഈറന്‍ നിലാവ്

മണ്‍ചിരാതിന്‍ ചുണ്ടുകളിലെ
നെയ്ത്തിരി നാളങ്ങള്‍‍
കുശലങ്ങള്‍ ചൊല്ലുന്നിതാ
സന്ധ്യ പൂക്കും ശുഭവേളയിലായ്
ദിവ്യാനുരാഗനിമിഷം ചൊരിയുന്നു
ത്രപയാല്‍ വനചന്ദ്രിക
മിഴിവാതില്‍ പാതിചാരി
മുകിലിന്റെ മുഖമൊന്നുവാടി
കരയുവാന്‍ തുടങ്ങി
നെയ്ത്തിരിനാളങ്ങള്‍
പാതിയണയുന്നു .
വിടപറയുന്നു ഞാന്‍ ദേവീ
മറുജന്മത്തില്‍ നിന്‍ തോഴനായ് വരാം ,
നാളങ്ങള്‍ അണഞ്ഞു പോയ്
കല്‍വിളക്കിലെ ലേഖകളായി
സിരകളിലൊഴുകുന്ന പനിനീരു പ്രണയം
മഴയായ് കാറ്റില്‍ പടരുന്ന
രേണുമയം പ്രണയം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here