ചുവരില്‍ വരയ്ക്കപ്പെടുന്ന ചിത്രങ്ങളാണ് ചുവര്‍ച്ചിത്രങ്ങളെന്ന് ഏറ്റവും ലളിതമായ അര്ത്ഥത്തില്‍ പറയാം… ചുവരില്‍ വരക്കുന്ന എല്ലാ ചിത്രങ്ങളും ചുവര്‍ച്ചിത്രങ്ങള്‍ തന്നെ. അതിന് നിയതമായ മാനദണ്ഡങ്ങളോ വര്‍ണ്ണത്തിന്റെയോ വലുപ്പത്തിന്റെയോ ആനുപാതിക കണക്കുകളോ ബാധകമല്ല. വാട്ടര്‍ കളറെന്നോ, അക്രിലിക്കെന്നോ, ഇനാമല്‍ പെയിന്റെന്നോ, ഓയില്‍ പെയിന്റെന്നോ, ഫ്യൂജികളറെന്നോ, മറ്റേതെങ്കിലും സിന്തറ്റിക് വര്‍ണ്ണങ്ങളെന്നോ അതിന് വേര്‍തിരിവുകളില്ല, ഇത്രകാലം ചുവരില്‍ അത് നില്ക്കണമെന്നോ നിലനില്‍ക്കാണ്ടായെന്നോ അത് ശാഠ്യം പിടിക്കുന്നില്ല. കളര്ചോക്കുകൊണ്ടോ, കരിക്കട്ടകൊണ്ടോ, കളര്‍ പെന്സില്‍കൊണ്ടോ അവിടെ വരയ്ക്കാം. വെറുതെ കുത്തിവരച്ചാലും ചുവരിലെന്നിരിക്കെ ആദ്യ അര്‍ത്ഥത്തില്‍ അത് ചുവര്ചിത്രം ചുവരിലെന്നിരിക്കെ ആദ്യ അര്‍ത്ഥത്തില്‍ അത് ചുവര്‍ചിത്രം തന്നെയാണ്. ആരെയും മോഹിപ്പിക്കുന്ന ശരീരവടിവുകളില്‍ പേരുകേട്ടൊരു ജ്വല്ലറിയുടെയോ, ടെക്സ്റ്റെയില്‍സിന്റെയോ പരസ്യമോഡലുകളായി സര്‍വ്വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന സൗന്ദര്യധാമവും, പേര്കേട്ട ഒപ്റ്റിക്കല്‍സിന്റെ പരസ്യമോഡലായി കൂളിംഗ് ഗ്ലാസും വച്ച് ചിരിച്ചുനില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട മഹാനടനും, ജിംനേഷ്യം കൊടുത്ത ശരീരഭാഷയമായി വഴിയോരങ്ങളില്‍കൂടി പോകുന്നപെണ്ണുങ്ങളെ അങ്ങേയറ്റം മോഹിപ്പിക്കുന്ന പോസുമായി നില്‍ക്കുന്ന മോഡലുകളും വീഥിയുടെയും വ്യാപാരസ്ഥാപനങ്ങളുടെയും വലുതും ചെറുതുമായ ചുവരുകളിലൂടെ അവതരിപ്പിക്കപ്പെടുമ്പോള്‍ അവ ചുവര്‍ച്ചിത്രങ്ങളായി ഒരു സാധാരണ ആസ്വാദകന്‍ വ്യാഖ്യാനിച്ചാല്‍ അതില്‍ തെറ്റ് പറയാനാകില്ല. ഈയൊരര്‍ത്ഥത്തില്‍ നമുക്കിടയിലെമ്പാടും ചുവര്‍ച്ചിത്രങ്ങളുടെ ശ്വാസംമുട്ടിക്കുന്ന ദൃശ്യ സംസ്കാരം തന്നെ നിലവിലിണ്ട്. പക്ഷെ, ഇവിടെ, അനാദിയായ കാലങ്ങള്‍ക്കപ്പുറം മുതല്‍തന്നെ ഈ നാടിന്റെ ഹൃദയരേഖകളില്‍ വേരോടിയ ശക്തമായ ഒരു കലാസമ്പ്രദായവുമായി ബന്ധപ്പെടുത്തി അതിനെ വായിക്കുമ്പോള്‍ ആ വാക്കിന് വളാരെ കൃത്യതയാര്‍ന്ന ഒരര്‍ത്ഥവും മൂല്യവും നിലനില്‍ക്കുന്നുണ്ട്, അവിടെ ചുവര്‍ച്ചിത്രം എന്ന പദം വെറമൊരു വാക്കോ പ്രയോഗമോ അല്ല. രേഖകളിലും,വര്‍ണ്ണങ്ങളിലും വിഷയസ്വീകരണത്തിലും, ആവിഷ്ക്കാരരീതിയിലും അവ സ്വീകരിക്കുന്ന ദൃശ്യസമ്പന്നമായ ഉത്തരത്തിനപ്പുറം ചുവര്‍ച്ചിത്രമെന്നുള്ള വാക്കിന്റെ പിറവിക്കുപോലും വ്യക്തമായൊരു ഉത്തരം അവയ്ക്കു നല്‍കാനുണ്ട്. ചുവര്‍ച്ചിത്രത്തിന്റെ ഉള്ളര്‍ത്ഥം ആ ഭൂമികയെ സംബന്ധിച്ചിടത്തോളം അടിമുടി വ്യത്യസ്ഥങ്ങളായ മറ്റ് നിരവധി കാര്യങ്ങളില്‍ കൂടി ആത്യന്തികമായി സംഭവിച്ച റിസല്‍റ്റാണ്. ഇത്രയേറെ പരിഷ്ക്കാരങ്ങളോ, വിദ്യാഭ്യാസപുരോഗതിയോ, വ്യാവസായികരംഗത്തും മറ്റ് സാങ്കേതികരംഗത്തും ഒരു ചുവടുപോലും മുന്നേറാതിരുന്ന തീര്‍ത്തും അപരിഷ്കൃതമായ, ഗ്രാമ്യമായ ഒരു കാലം, വരക്കാന്‍ വിപണയില്‍ കിട്ടുന്ന ക്യാന്‍ വാസെന്നോ, പേപ്പറെന്നോ ഉള്ള പേരുകള്‍ അക്കാലത്തെ ജനതക്കു പരിചിതമായിരുന്നില്ല. മഷിയെന്നും, പെന്‍സിലെന്നും, പേനയെന്നുമുള്ള സംഗതികള്‍ അവര്‍ കേല്ക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഓയില്‍പെയിന്റ്, അക്രിലിക്, ക്രയോണ്‍, പോസ്റ്റര്‍ കളാര്‍,…. തുടങ്ങി വിപണിയില്‍ കിട്ടുന്ന ഒരു വര്‍ണ്ണങ്ങളും സ്വപ്നത്തില്‍കേട്ട വാക്കായിപോലും അവരുടെയിടയില്‍ എത്തിയിരുന്നില്ല. കലയിലുള്ള തങ്ങളുടെ അഭിരുചികള്‍ പകര്‍ത്തുന്നതിനും സ്വതന്ത്രമായ ആവിഷ്ക്കാരത്തിലൂടെ തങ്ങളുടെ സര്‍ഗ്ഗചൈതന്യങ്ങള്‍ നിശ്ശബ്ദം വിളിച്ചറിയിക്കുന്നതും വിശാലമായ പ്രതലങ്ങള്‍ അവര്‍ക്ക് അനിവാര്യമായിരുന്നു. വീര്‍പ്പുമുട്ടിനിന്ന അത്തരം അന്വേഷണങ്ങളുടെകൂടി, ക്യാന്‍വാസോ, പേപ്പറോപോലുള്ള സാധനങ്ങള്‍ കിട്ടാതിരുന്ന ആ കാലത്തെ പോരായ്മകള്‍ക്കുള്ള മറുപടിയായികൂടിയാണ് സര്‍ഗ്ഗ കലാസൃഷ്ടികളുടെ ആവിഷ്ക്കാരത്തിന് മിനുത്ത ചുവരുകള്‍ അവര്‍ക്ക് ഉത്തരങ്ങളായി മാറി പരിണിതപ്പെട്ടത്. എന്ത് വരക്കാന്‍ തുനിഞ്ഞാലും ക്യാന്‍വാസ് അവര്‍ക്ക് ചുവരാകുമ്പോള്‍, ഒരു വേള വരക്കാനുള്ള പ്രതലം, അത് ചുവരെന്ന് മാത്രം വരുമ്പോള്‍ അവയില്‍നിന്നും പിറവിയെടുത്ത ചിത്രങ്ങളെ ചുവര്‍ച്ചിത്രങ്ങളെന്നല്ലാതെ മറ്റെന്തു പേരിട്ടാണ് വിളിക്കുക്ക? ചുവരുകള്‍ മാത്രം പ്രാധാനമാധ്യമമായ കാര്യത്തിന്റെകൂടി ഉത്തരമായിട്ടാണ് അപ്രകാരം ചുവര്‍ച്ചിത്രങ്ങള്‍ വരക്കാനുള്ള ആ അ വസ്ഥ അക്കാലത്തെ കലാകാരന്മാരുടെ പരിമിതികൂടിയായിരുന്നു. കാലവും കലയിലെ സാങ്കേതികവിദ്യകളും പുരോഗമിക്കൊമ്പോഴും ചിവര്‍ച്ചിത്രം എന്ന വാക്കിനുമാത്രം പരിണാമം സംഭവിച്ചില്ല. വര്‍ണ്ണത്തിന്റെ കാര്യത്തിലുമുണ്ടായി ഈ പരിമിതി. ചുവര്‍ച്ചിത്രങ്ങളില്‍ പറയുന്ന പഞ്ചവര്‍ണ്ണം എന്ന പ്രയോഗത്തിന് അത്തരം പരിഒമിതി ഉണ്ടായതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല. അക്കാലത്തെ കലാകാരന്മാര്‍ക്ക് പ്രകൃതിയില്‍ നിന്നുതന്നെ വര്‍ണ്ണങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ചുവപ്പിനും മഞ്ഞയ്ക്കും, പച്ചക്കുമെല്ലാം. കല്ലും മണ്ണും ചെടികളും ഇഅലകളുമെല്ലാം ഉള്‍പ്പെട്ട പ്രകൃതയെതന്നെ അവന്‍ ആശ്രയിച്ചു. നമ്മള്‍ ഇന്നു പഠിക്കുകയും ശീലിച്ചുവരുകയും ചെയ്യുന്ന ചുവര്‍ച്ചിത്രങ്ങള്‍ എന്ന സവിശേഷ പ്രസ്താനത്തിലേക്കെത്തുമ്പോള്‍ ഭിത്തിക്കും വര്‍ണ്ണത്തിനും പുറമേ മറ്റ് നിരവധി ഘടകങ്ങളിലേക്ക് കൂടി അവ എത്തപ്പെടുകയാണ്. ആ അര്‍ത്ഥത്തില്‍ ചുവര്‍ച്ചിത്രങ്ങളുടെ രചനക്കെന്നുവരുന്ന, ആ കലക്കുവേണ്ടി നൂറ്റാണ്ടുകളോളം അവ നിലനില്‍ക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഭിത്തി ആവശ്യമാണ്. ‘ഭിത്തിസാംസ്ക്കരണം’ എന്ന് അതിന് പ്രത്യേക പേരുതന്നെയുണ്ട്. കൃത്യമായ കണക്കുകളില്‍ തയ്യാറാക്കിയ ഭിത്തിയിലാണ് പിന്നീട് ചിത്രങ്ങള്‍ വരക്കുക. കടുകിട തെറ്റാതെയുള്ള വിവിധ ചേരുവകളില്‍ തയ്യാറാക്കിയ ഭിത്തിയിലാണ് പിന്നീട് ചിത്രങ്ങള്‍ വരക്കുക. നൂറ്റാണ്ടുകള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതകൂടയാണ് ഈ ചേരുവയില്‍ നിറഞ്ഞിരിക്കുന്നത്. അതിനനുസൃതമായാണ് പ്രകൃതിദത്തമായ കളറുകളും രൂപപ്പെടുത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും വേര്‍തിരുവുകളും അയിത്തവിചാരങ്ങളും അക്കാലാത്തും ശക്തമായിത്തന്നെ ഇവിടെ നിലനിന്നിരുന്നു. കലാകാരന്മാരിലെന്നപോലെ കല ആവിഷ്ക്കരിക്കപ്പെടേണ്ട ഇടങ്ങളിലും അത്തരത്തില്‍ വേര്‍തിരിവുകളുണ്ടായി. ക്ഷേത്രങ്ങളുടെ ഇന്ന ഇന്നയിടങ്ങള്‍, കൊട്ടാരങ്ങളുടെ ഇന്ന ഭാഗങ്ങള്‍, വലിയ എടുപ്പുകളുടെയും ഇന്ന് ഭാഗങ്ങളെന്നെല്ലാം അവക്ക് സ്ഥാനങ്ങള്‍ വന്നുചേര്‍ന്നു. എല്ലാ മതക്കാരും ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതുപോലെതന്നെ ഏത് ജാതിയില്പ്പെട്ടവര്‍ക്കും വരക്കാനുള്ള കലയായി ചുമര്‍ച്ചിത്രങ്ങള്‍ മാറിയിരുന്നുമില്ല. ഹൈന്ദവാരാധനാലയങ്ങളെ സംബന്ധിച്ചിടത്തോളം പൂജാകാര്യങ്ങള്‍ക്കെന്നപോലെ ക്ഷേത്രത്തിനകത്തും പുറത്തും പ്രവേശിക്കാവുന്നവരുടെ തരംതിരിവുളും നിലനിന്നിരുന്നു. കീഴാളന്റെ കലയുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതുന്ന മകുടോദാഹരണങ്ങളായി മുഴുപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതീക്ഷേത്രം പോലെ ഇന്നും നമുക്ക് നേരിട്ട് കാണാവുന്ന ഉദാഹരണങ്ങള്‍ ഇത്തരം തിരിച്ചറിവുളിലെ സ്മരണീയങ്ങളായ സത്യങ്ങളാണ്. അതെന്തായാലും വര്‍ണ്ണത്തിലും വരയിലും പ്രതലത്തിലും നിറഞ്ഞ പരിമിതികള്‍ക്കിടയിലും രേഖാവിന്യാസംകൊണ്ടും ആവിഷ്ക്കാരരീതികൊണ്ടും അഭൗമമായ സൗന്ദര്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ട രചനാസമ്പ്രദായത്തിലേക്ക് ഈ നാടിന്റെ ഹൃദയാന്തരങ്ങളില്‍ ഒരു കലാരൂപം വളരുകയും, വികസിക്കുകയും ചെയ്തു. താലമാനം അംഗുലനം തുടങ്ങിയ അത്തരം പരിഒമിതി ഉണ്ടായതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല. അക്കാലത്തെ കലാകാരന്മാര്‍ക്ക് പ്രകൃതിയില്‍ നിന്നുതന്നെ വര്‍ണ്ണങ്ങള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ചുവപ്പിനും മഞ്ഞയ്ക്കും, പച്ചക്കുമെല്ലാം. കല്ലും മണ്ണും ചെടികളും ഇഅലകളുമെല്ലാം ഉള്‍പ്പെട്ട പ്രകൃതയെതന്നെ അവന്‍ ആശ്രയിച്ചു. നമ്മള്‍ ഇന്നു പഠിക്കുകയും ശീലിച്ചുവരുകയും ചെയ്യുന്ന ചുവര്‍ച്ചിത്രങ്ങള്‍ എന്ന സവിശേഷ പ്രസ്താനത്തിലേക്കെത്തുമ്പോള്‍ ഭിത്തിക്കും വര്‍ണ്ണത്തിനും പുറമേ മറ്റ് നിരവധി ഘടകങ്ങളിലേക്ക് കൂടി അവ എത്തപ്പെടുകയാണ്. ആ അര്‍ത്ഥത്തില്‍ ചുവര്‍ച്ചിത്രങ്ങളുടെ രചനക്കെന്നുവരുന്ന, ആ കലക്കുവേണ്ടി നൂറ്റാണ്ടുകളോളം അവ നിലനില്‍ക്കാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഭിത്തി ആവശ്യമാണ്. ‘ഭിത്തിസാംസ്ക്കരണം’ എന്ന് അതിന് പ്രത്യേക പേരുതന്നെയുണ്ട്. കൃത്യമായ കണക്കുകളില്‍ തയ്യാറാക്കിയ ഭിത്തിയിലാണ് പിന്നീട് ചിത്രങ്ങള്‍ വരക്കുക. കടുകിട തെറ്റാതെയുള്ള വിവിധ ചേരുവകളില്‍ തയ്യാറാക്കിയ ഭിത്തിയിലാണ് പിന്നീട് ചിത്രങ്ങള്‍ വരക്കുക. നൂറ്റാണ്ടുകള്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതകൂടയാണ് ഈ ചേരുവയില്‍ നിറഞ്ഞിരിക്കുന്നത്. അതിനനുസൃതമായാണ് പ്രകൃതിദത്തമായ കളറുകളും രൂപപ്പെടുത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും വേര്‍തിരുവുകളും അയിത്തവിചാരങ്ങളും അക്കാലാത്തും ശക്തമായിത്തന്നെ ഇവിടെ നിലനിന്നിരുന്നു. കലാകാരന്മാരിലെന്നപോലെ കല ആവിഷ്ക്കരിക്കപ്പെടേണ്ട ഇടങ്ങളിലും അത്തരത്തില്‍ വേര്‍തിരിവുകളുണ്ടായി. ക്ഷേത്രങ്ങളുടെ ഇന്ന ഇന്നയിടങ്ങള്‍, കൊട്ടാരങ്ങളുടെ ഇന്ന ഭാഗങ്ങള്‍, വലിയ എടുപ്പുകളുടെയും ഇന്ന് ഭാഗങ്ങളെന്നെല്ലാം അവക്ക് സ്ഥാനങ്ങള്‍ വന്നുചേര്‍ന്നു. എല്ലാ മതക്കാരും ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതുപോലെതന്നെ ഏത് ജാതിയില്പ്പെട്ടവര്‍ക്കും വരക്കാനുള്ള കലയായി ചുമര്‍ച്ചിത്രങ്ങള്‍ മാറിയിരുന്നുമില്ല. ഹൈന്ദവാരാധനാലയങ്ങളെ സംബന്ധിച്ചിടത്തോളം പൂജാകാര്യങ്ങള്‍ക്കെന്നപോലെ ക്ഷേത്രത്തിനകത്തും പുറത്തും പ്രവേശിക്കാവുന്നവരുടെ തരംതിരിവുളും നിലനിന്നിരുന്നു. കീഴാളന്റെ കലയുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതുന്ന മകുടോദാഹരണങ്ങളായി മുഴുപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതീക്ഷേത്രം പോലെ ഇന്നും നമുക്ക് നേരിട്ട് കാണാവുന്ന ഉദാഹരണങ്ങള്‍ ഇത്തരം തിരിച്ചറിവുളിലെ സ്മരണീയങ്ങളായ സത്യങ്ങളാണ്. അതെന്തായാലും വര്‍ണ്ണത്തിലും വരയിലും പ്രതലത്തിലും നിറഞ്ഞ പരിമിതികള്‍ക്കിടയിലും രേഖാവിന്യാസംകൊണ്ടും ആവിഷ്ക്കാരരീതികൊണ്ടും അഭൗമമായ സൗന്ദര്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ട രചനാസമ്പ്രദായത്തിലേക്ക് ഈ നാടിന്റെ ഹൃദയാന്തരങ്ങളില്‍ ഒരു കലാരൂപം വളരുകയും, വികസിക്കുകയും ചെയ്തു. താലമാനം അംഗുലനം തുടങ്ങിയ കണക്കുകളില്‍ ശരാശരിക്കാരായ മനുഷ്യരുടെ ശരീരഭാഷയേക്കള്‍ വിസ്മയാവഹമായ രൂപങ്ങളുടെ നിര്‍മ്മിതികള്‍ക്കൊണ്ടും ഉഷ്ണീവം, തോള്‍വള, കാതില്‍ പൂവ്, മുത്തുമാല, കുണ്ഡലങ്ങള്‍, കടകങ്ങള്‍, കര്‍ണ്ണാഅഭരണങ്ങള്‍, കാല്‍ചിലമ്പ്, അംഗുലീയരത്നം, കച്ചവാല്, എടുത്തുകെട്ട്, മഷിപ്പൂവ്, വീരാളട്ട്റ്റ്, പുഷ്പമാല, മൃഗമാല, ഭൂതമാല, ലതാവയങ്ങള്‍….. തുടങ്ങി അലങ്കാരത്തിനും മനോഹരങ്ങളായ ആവിഷ്ക്കരണത്തിനും ഉതകുന്ന വളരെ സമ്പന്നമായ നിരവധി സൗന്ദര്യ സൗന്ദര്ങ്കങ്ങളുടെ പിന്‍ ബലംകൊണ്ടും സംസ്കൃതധ്യാനശ്ലോകങ്ങളുടെ ചുവടുകള്‍ പിടിച്ചുള്ള സത്യസന്ധമായ ആവിഷ്ക്കാരംകൊണ്ടും പഞ്ചവര്‍ണ്ണങ്ങളില്‍ ആരിലും ഭക്ത്യാദരവുകള്‍ ജനിപ്പിക്കുന്ന ക്ലാസിക്ടച്ചുള്ള കലാനിര്‍മ്മിതി അത്തരം ഭിത്തികളിലൂടെ വളര്‍ന്നു വികസിച്ചു. ഹൈന്ദവാരാധനാലയങ്ങളുടെയും മറ്റും ശ്രീകോവിലുകളില്‍ മിത്തുകളിലേയും ഐതീഹ്യങ്ങളിലേയും മറ്റും കഥാസന്ദര്‍ഭങ്ങളും പൗരാണികങ്ങളായ വിഷയസ്വീകരണങ്ങളും മഹാഭരതവും രാമായണവും പോലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങളും ധ്യാനശ്ലൊകങ്ങളിലെ ദൈവരൂപങ്ങളും മറ്റും ആവൈഷ്ക്കരിക്കുമ്പോള്‍ അത് വെറുമൊരു അലങ്കാരപ്പണിയോ, നേരമ്പോക്കിനു ചെയ്തുവെച്ച കാര്യങ്ങളോ ആയി ഒതുങ്ങിപോകുമ്മ ഒന്നായിരുന്നില്ല. അതിനുമപ്പുറം അവ ധന്യവും മധുരോധരവുമായ അര്‍ത്ഥതലങ്ങളാല്‍ സമ്പന്നമായ കാഴചകളിലെ നിത്യസ്മാരകങ്ങളായി പണ്ഡിതരും പാമരരും ശരാശരിക്കാരുമായ ഭക്തരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ദിവസവും ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ആസാധിക്കുകയും ചെയ്യുന്ന ഈശ്വരസാന്നിദ്ധ്യം നിറഞ്ഞ പുണ്യമായ ഗ്രഹത്തിന്റെ, അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദൈവം കുടികൊണ്ട ശ്രീകോവിലിന്റെ പുറത്തെ വിവിധ വര്‍ണ്ണങ്ങളാലും വരകളാലും രചിക്കപ്പെട്ട ധന്യമായ കാഴ്ചകള്‍ അവരുടെ മനസ്സുകളില്‍ പറഞ്ഞറിയിക്കാനാവാത്ത ശാന്തിയും ഭക്തിയുടെ അനിര്‍ വചനീയമായ ആഹ്ലാദത്തുടിപ്പുകളും നല്‍കി. രജോഗുണത്തിന് ഇന്ന വര്‍ണ്ണമാണ് വേണ്ടതെന്നും തമോഗുണത്തിന്റെ പ്രകടനം ഈ നിരത്തിലൂടെയാണ് കൂടുതല്‍ ഉത്തമമാകുകയെന്നും ദു:ഖത്തിന്റെ കാഴ്ചകളേ അവതരിപ്പിക്കാന്‍ കൂടുതല്‍ അനുയോജ്യം കറുപ്പാണേന്നുമെല്ലാം വെറുതെയങ്ങ് സങ്കല്പ്പിച്ച് ഉണ്ടാക്കുകയായിരുന്നില്ല തന്നെ. വ്യക്തവും യുക്തിഭദ്രവുമായ കാഴ്ചപ്പടുകളില്‍ ഉരുത്തിരിഞ്ഞ അറിവിന്റെയും അനുഭവങ്ങളുടെയും സമ്പന്നത അത്തരത്തില്‍ ആ കലാകാരന്മാരുടെ ചിത്രങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി മാറി. ആരാധനാമൂര്‍ത്തികളുടെ കൊട്ടാരങ്ങളെന്ന് വിശേഷിക്കപ്പെടുന്ന ശ്രീകോവിലുകള്‍ക്കും മനുഷ്യരില്‍ രാജാക്കന്മാരായി വാണവരുടെ വസതികാളായ കൊട്ടാരങ്ങള്‍ക്കും ചുവര്‍ച്ചിത്രങ്ങളുടെ ഗാംഭീര്യത അവശ്യഘടകമഅയി മാറി. സിക്കിമും രാജസ്ഥാനും കഴിഞ്ഞാല്‍ പുരാതത്ത്വപ്രാധാന്യമുള്ള ചുവര്‍ച്ചിത്രങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന ബഹുമതിയും ഒരുകാലത്ത് ചേരരാജാക്കന്മാരുടെ ഭരണം നിലനിന്നിരുന്ന, ഭാര്‍ഗ്ഗവരാമന്‍ മഴുവെരിഞ്ഞുയിര്‍ക്കൊണ്‍റ്റ വലിയ തട്ടകമെന്ന് പുകഴ്പെട്ട പുരാണത്തിന്റെ ദൃഡമായ വിശ്വാസം നിറഞ്ഞ ഈ നാടിന് ലഭിച്ചു. കേരളീയ ചുവര്‍ച്ചിത്രങ്ങള്‍ അധികവും പതിനഞ്ച് പത്തൊമ്പത് നൂറ്റാണ്‍റ്റുകള്‍ക്കിടയിലാണെന്ന സത്യവും ഇവിറ്റെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. വളരെ പഴയ ആ കാലത്തുതന്നെ കേരനാടിന്റെ കാഴ്ചയിലെ സൗന്ദര്യങ്ങളേ ചുവര്‍ച്ചിത്രങ്ങള്‍ക്കൂടിയാണ് അടയാളപ്പെടുത്തിയിരുന്നതെന്നാണ് അതില്‍നിന്നും മനസ്സിലാവുക.
Click this button or press Ctrl+G to toggle between Malayalam and English