ഉമ്മര്‍ക്കാടെ കയ്യില്‍ നിന്നാണ്
ഞാനെന്നും മീന്‍ വാങ്ങാറ്
അരി സാധനങ്ങള്‍
രാമേന്ദ്രേട്ടന്റെ കടയില്‍ നിന്നും
പച്ചക്കറി ജോസേട്ടനും
ബീഫ് റഷീദ്ക്കയും
ചിക്കന്‍ അഷ്റഫും തരും
ടാക്സിയാണു വിളിക്കുന്നതെങ്കില്‍
സുനി
ഓട്ടോയാണെങ്കില്‍
ഷെരീഫ്
എല്ലാവരും നാട്ടുകാര്‍
ഓര്‍മ്മ വച്ച നാള്‍ മുതല്‍
ഇതിനൊരു മാറ്റവും വരുത്തിയിട്ടില്ല
ഈ വകയില്‍
ഓരൊരുത്തര്‍ക്കും’
ആയിരക്കണക്കിനു
രൂപയും നല്‍കിയിട്ടുണ്ട്
എന്നിട്ടും
എന്റെ ഒരു പുസ്തകം പോലും
ഒരു നൂറ് രൂപയെങ്കിലും ചെലവാക്കി
ഇവരാരും വാങ്ങിയിട്ടില്ല
വായിച്ചിട്ടില്ല
എന്താല്ലേ..