എന്‍റെ മാത്രം തീരുമാനങ്ങള്‍
എന്നേയും നാളെയിവൾ വിധിച്ചിടും….
വിധി എനിക്കപ്രിയമായിടാം
പക്ഷേ, വിധിക്കു ഞാന്‍ കീഴടങ്ങും….
കുറ്റം എന്‍റെയല്ലാത്തകൊണ്ട്
ഭയമെന്റെ മനസ്സിനെ കീഴടക്കില്ലാ….
തെളിവുകള്‍ വിധിക്ക് അനുകൂലമായിരിക്കാം
പക്ഷേ, ശരികളെ കാട്ടുവാന്‍
എനിക്കാവതെ പോയി…..
ഒരുകരം ചെയ്തത് മറുകരമറിയാതെ
പോയതുകൊണ്ട് വിധിയേ ഞാന്‍പഴിക്കില്ലാ
ഒരിക്കലും ……
കുറ്റംചുമത്തി എന്നെ കുറ്റപ്പെടുത്തുമ്പോഴും
കുറ്റത്തിന് മുന്നില്‍ കുനിക്കില്ലാ ശിരസ്സ്
കുറ്റംചുമക്കേണ്ടവന്‍ ഞാന്‍ അല്ലാത്തകൊണ്ട്…
കുറ്റപ്പെടുത്തില്ലാ ആരയും ഞാന്‍
കണ്ണീരിന്‍ മുന്നില്‍ തോറ്റത് ഞാന്‍ മാത്രമായതുകൊണ്ട് .
കുറ്റമറ്റവന്‍ അല്ലാ ഞാനെങ്കിലും ജീവിത
വഴികളിലെങ്കിലും ഇന്നലയും ഇന്നും
ദ്രോഹമായി പിറന്നില്ലാ മറ്റൊന്നിനും….
ഞാന്‍തന്നെയാണ് നീയെന്നതോന്നലാവാം
എന്നിലേ തോല്‍വിക്ക് കാരണവും
വിശ്വാസം അതുതന്നെയല്ലേ എല്ലാം…..
വിധിക്കപ്പെട്ടിടട്ടെ വിധിയേ ഏറ്റിടാം ഞാനെങ്കിലും
ഈ വിധിവൈരുധ്യമെന്നു
കാലം അറിഞ്ഞിടും ഒരുനാളില്‍….
അന്ന് ഞാന്‍ പുനര്‍ജനിക്കും
നേരിന്‍റെ രക്തസാക്ഷിയായി……!
അനീസ്kylm