“നീ എന്നോട് പിണങ്ങരുത്”,
ഹൃദയം ഇല്ലാതെ
നിന്നെ എങ്ങനെ പ്രണയിക്കും .
ഹൃദയമെവിടെ എന്ന്
ചോദിക്കുന്നവരോട്
എന്റെ ഉത്തരം മൗനമായിരിക്കും .
മൗനത്തിന്റെ
അർത്ഥത്തിലേക്കു
പറന്നുയർന്ന ആ വെള്ള പക്ഷിയെ
നിന്റെ മിഴിയിൽ കൊരുത്ത
കാമാസ്ത്രം വീഴ്ത്തി .
നിന്റെ മൗനത്തിലുരുകി
കണ്ണീരായി
ഒഴുകി നടക്കുന്നുണ്ടാവും
എന്റെ ഹൃദയം.