എന്‍റെ ജീവിതം എന്‍റേത്

sun_air

ഞാനെന്‍റെ  ജീവിതമാവോള-

മാസ്വദിക്കുകയാണ്, തനിച്ചാകിലും

എന്‍റെ  കണ്ണുകളിലേക്ക് തുളച്ചുകയറുന്ന കൂരിരുട്ടിലും

നേരിയ വെളിച്ചത്തെ ഞാന്‍ കാണുന്നു.

എന്‍റെ സങ്കടങ്ങള്‍  എന്‍റേതു മാത്രമാണ്,

എന്‍റെ സന്തോഷങ്ങള്‍ മറ്റു പലരുടെയുമാണ്

എന്‍റെ ജീവിതം എനിക്കു ആഘോഷിക്കാനുള്ളതാണ്

അതു ഞാനൊരു മഹാേത്സവമാക്കി മാറ്റുക തന്നെ ചെയ്യും

തികട്ടി തികട്ടി വരുന്ന കരച്ചിലിനെ

ആരും കാണാതെ ഒതുക്കണം

അന്യര്‍ കാണ്‍കേ ചിരി വന്നില്ലേലും

വെറുതെയെങ്കിലും വെളുക്കെ ചിരിക്കണം

എന്‍റെ വാഴ്വിന്‍ തേനും കണ്ണീരും

എന്നെന്നും എന്‍റേതുമാത്രമാണ്

എന്‍റെ സ്മരണകളും സ്വപ്നങ്ങളും

എനിക്കു മാത്രം അവകാശപ്പെട്ടത്

ജീവിതം ഒരു പക്ഷേയെന്നെ

വലിയോരു വിജയ പര്‍വ്വതത്തിലെത്തിച്ചേക്കാം

ചിലപ്പോളതെന്നെ  ഒരു കിണറിന്‍റെ

താഴ്ചയോളം തോല്‍പ്പിച്ചേക്കാം

എന്നാലും എന്‍റെ ജീവിതം എന്‍റേതാണ്

ചുറ്റുമുള്ളവര്‍ തടയിട്ടാലും

എന്‍റെ ഓരോ നിമിഷങ്ങളും ഞാന്‍

നിറപ്പകിട്ടുള്ളതാക്കി തീര്‍ക്കുക തന്നെ ചെയ്യും

എന്‍റെ പാനപാത്രം തച്ചുടയ്ക്കാതെ

കണ്ണീരുപ്പൊട്ടും കലരാതെ

മധു നുകര്‍ന്നുകൊണ്ടേയിരിക്കും

ഞാന്‍ എപ്പഴും

ജീവിതത്തില്‍  വിദൂഷകനായേക്കാം

ഒരു പുഴുവിനെപ്പോല്‍ നികൃഷ്ടനായേക്കാം

എങ്കിലും എനിക്കു ഞാനെന്നും പെരിയോന്‍

എന്‍റെ ജീവിതം എനിക്കെന്നെന്നുമൊരു നിധിയാണ്

എന്‍റെ തീരുമാനങ്ങള്‍  സ്വപ്‌നങ്ങള്‍

അതെനിക്കു ചുടുക്കാട്ടില്‍ ചിതയൊരുക്കിയേക്കാം

അപ്പോഴുമാ തീരുമാനങ്ങള്‍

എന്‍റേതായിരുന്നുവെന്നു ഞാനാശ്വസിക്കും

ജലകുമിളപോലതിക്ഷണികമാമീ ജീവിതം

എനിക്കൊരു താമരയിതള്‍ പോല്‍ പവിത്രമാണ്

മുല്ലപ്പൂവിനെക്കാള്‍ സുഗന്ധമേറിയതാണ്

അതെന്നും അങ്ങനെ തന്നെയായിരിക്കും.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here