എന്റെ സ്നേഹിത

tree

റാമ്പയില്‍ നിന്ന്‍ സീയാററ്ലിലെ അപാര്‍ട്ട്മെന്റിലേക്ക് ഞാന്‍ ആദ്യമായി വന്നപ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു – എന്റെ റാമ്പയിലെ വീടിനു തുല്യമാകില്ല ഒരിക്കലും ഇതെന്ന്‍.
ജീവിതം ഒരു ട്രെയിന്‍ പോലെ അങ്ങിനെ പാഞ്ഞു തുടങ്ങിയപ്പോള്‍ ഒരു സാധാരണ അമേരിക്കന്‍ വീട്ടമ്മയെ പോലെ ഞാനും സ്ക്കൂളും അടുക്കളയും ജോലിത്തിരക്കുമായി അങ്ങിനെ മുന്നേറി. ‘വര്ക്ക്യ‌ ഫ്രം ഹോം’ എന്ന പുതിയ സംവിധാനമായി ഞാനും പൊരുത്തപെട്ടു തുടങ്ങി. ജോലിത്തിരക്കുകള്ക്കിടയില്‍ എനിക്ക് കിട്ടുന്ന കൊച്ചു ഇടവേളകളില്‍ കൊച്ചു വര്ത്തമാനം പറയാന്‍ മറ്റൊരു മനുഷ്യജീവി ഉണ്ടായിരുന്നെങ്കില്‍‍ എന്ന് ആശിച്ച ദിവസങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അങ്ങിനെ ഒരു ദിവസമാണ് ഞാന്‍ എന്റെ സുഹൃത്തിനെ ശ്രദ്ധിക്കുന്നത്.

മൂന്നാം നിലയില്‍ ഉള്ള ഞങ്ങളുടെ അപാര്ട്ട്മെന്റിനെ തൊട്ടു തലോടി നില്‍ക്കുന്ന ഒരു മരം. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഇവള്‍ക്ക് വട്ടു തന്നെ എന്ന്‍. പുരാണങ്ങളില്‍ മനുഷ്യനും മരങ്ങളും തമ്മിലുള്ള സംസാരിക്കുന്ന കാര്യം എവിടെയോ വായിച്ചിടുള്ളത് കൊണ്ടായിരിക്കും നിങ്ങളുടെ ചിന്ത കാര്യമാക്കാതെ ഞാന്‍ മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചത്‌. ഞങ്ങള്‍ ആദ്യം വരുമ്പോള്‍ എല്ലും തോലും ആയിരുന്നു അവള്‍. ജനുവരിയിലെ തണുപ്പില്‍ ഒരു ഇല പോലും ഇല്ലാതെ കാറ്റിലും മഴയിലും അവള്‍ ആര്ക്കോവേണ്ടികാത്തിരുന്നു. രാവിലെ ഭര്ത്താ്വും മക്കളും പോയാല്‍ പിന്നെ വീട്ടില്‍ എനിക്ക് കാവല്‍ അവള്‍ മാത്രം. ഞങ്ങളുടെ ബാല്ക്ക്ണിയിലേക്കു വളര്ന്നി രുന്നു അവളുടെ ശിഖരങ്ങള്‍.

ജോലിത്തിരക്കുകള്‍ക്കും കോളുകള്ക്കും ഇടയില്‍ ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ ആരോ എനിക്ക് കൂട്ട് നില്ക്കുന്നതായി പിന്നെ എനിക്കെന്നും തോന്നിതുടങ്ങി. ചിലപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് എന്റെു മനസ്സിന്റെ പുകച്ചില്‍ മനസ്സിലാക്കി ആണോ അവള്‍ എന്നെ തലോടാന്‍ അവളുടെ കൈകള്‍ ബാല്ക്കണിയിലേക്ക് നീക്കിയിരുന്നതെന്ന്. വൈകുന്നേരങ്ങളില്‍ ഒരു കപ്പ്‌ കാപ്പിയുമായി അവളുടെ അടുത്ത് പോയി നില്ക്കുമ്പോള്‍ വാക്കുകളുടെ ആവശ്യമില്ലാതെ ഒരു പാട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അടുത്തവീടുകളില്‍ സ്ക്കൂള്‍ കഴിഞ്ഞു വരുന്ന കുട്ടികളും, ജീവിതപാച്ചിലില്‍ കാറുപായിച്ചു എങ്ങോട്ടോ പോകുന്ന മനുഷ്യരും, ഫോണില്‍ തിരക്കില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകളും ഒക്കെ ഞങ്ങളുടെ സംസാരത്തിന്റെ വിഷയം ആയിട്ടുണ്ട്. അവളെ ഞാന്‍ ഏറ്റവും കൂടുതല്‍ മടിപ്പിച്ചിട്ടുള്ള വിഷയം, സംശയം വേണ്ട – എന്റെ ഭര്ത്താവും മക്കളും തന്നെ. പക്ഷെ എല്ലാം ക്ഷമയോടെ, യാതൊരു പരാതിയും കൂടാതെ അവള്‍ കേട്ട് നിന്നു. ചിലപ്പോ അവളോട് സംസാരിക്കുമ്പോള്‍ ഇനി ഒരിക്കലും കാണില്ലാത്ത എന്റെ അമ്മയുടെ, ഒരു സഹോദരിയുടെ, ഒരു സുഹൃത്തിന്റെ ഒക്കെ സാമീപ്യം എനിക്ക് തോന്നി. എന്തിനധികം പറയാന്‍- ഞങ്ങള്‍ ഉറ്റ മിത്രങ്ങള്‍ ആയി.

ദിവസങ്ങള്‍ കഴിഞ്ഞു അവളുടെ ചില്ലകളില്‍ മൊട്ടുകള്‍ കണ്ടു തുടങ്ങി. പൂക്കളാണോ ഇലകള്‍ ആണോ എന്നെ ഒരു പാട് ഞാന്‍ ആലോചിച്ചു. ഇവിടെ സീയാററ്ലില്‍ ചില മരങ്ങളില്‍ പൂക്കള്‍ ആണ് ആദ്യം വരുന്നത്. എന്റെ ചോദ്യത്തിന് കാലത്തിന് മാത്രമേ ഉത്തരം തരാന്‍ സാധിക്കു എന്നറിയാവുന്നത് കൊണ്ട്‌ കമ്പ്യൂട്ടര്‍ ജീവിയായ എന്റെ ഭര്ത്താനവിനോടും ഗയ്മേര്‍സ് ആയ എന്റെ മക്കളോടോ ചോദിക്കാന്‍ തോന്നിയില്ല.

മാര്ച്ച് മാസം വന്നതോട് കൂടി അവളുടെ ഇലകള്‍ വളര്ന്ന് ‍ തുടങ്ങി. ചുമയും പനിയുമായി ഞാന്‍ കട്ടിലില്‍ കിടന്ന്‍ ജനാലയിലുടെ പുറത്തേക്ക് നോക്കുമ്പോള്‍ കണ്ടിരുന്നത് അവളുടെ മന്ദസ്മിതം മാത്രം. ‘എല്ലാം മാറും കുട്ട്യേ’ എന്ന് മന്ത്രിച്ചു കൊണ്ട് അവള്‍ എനിക്കടുത്ത് തന്നെ ഉണ്ടായിരുന്നു. ഏപ്രില്‍ ആയപ്പോള്‍ അവളുടെ ഇളം പച്ച നിറത്തിലുള്ള ഇലകള്‍ കാറ്റില്‍ ആടിത്തുടങ്ങി. ഈ സമയമല്ലേ നിനക്ക് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന അര്ത്ഥ്ത്തില്‍ അവള്‍ മെല്ലെ ചിരിച്ചു.

ചെറുപ്പത്തില്‍ അച്ഛനും,അമ്മയും, എളയച്ചന്മാരും പറയുമായിരുന്നു എന്റെ് പ്രിയസുഹൃത്തുകള്‍ കാടും മരങ്ങളും ഒക്കെ ആയിരുന്നു എന്ന്‍. ഒരു പക്ഷെ അത് കൊണ്ടാകാം എനിക്ക് ഇവളോട്‌ ഇങ്ങിനെ ഒരു ആത്മബന്ധം. നിന്നെ പോലുള്ള എത്ര മരങ്ങള്‍ ആണ് മനുഷ്യര്‍ വെട്ടി മുറിക്കുന്നത്. അതോര്ക്കുമ്പോള്‍ മനസ്സ് പിടയുന്നു.
നാളെ ഞാന്‍ ഈ അപാര്‍ട്ട്മെന്റില്‍‍ നിന്ന് ഇറങ്ങുകയാണ്. പെട്ടികള്ക്കിടയിലൂടെ ഞാന്‍ അവളെ നോക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വിങ്ങല്‍. അത് ഇവളെ പിരിയുന്ന വിഷമം ആണോ അതോ ഇവളെ ഒറ്റക്കാക്കി പോകുന്നതിന്റെ കുറ്റബോധം ആണോ എന്നെനിക്കറിയില്ല. ഇനി ഇവളെ പോലെ ഒരു സുഹൃത്തിനെ എനിക്ക് കിട്ടുമോ എന്നും അറിയില്ല. പക്ഷെ ഒന്ന് മാത്രം അറിയാം

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English