എന്റെ മോള് മിടുക്കിയാണ്

 

 

 

 

 

ശ്യാമള ഞായറാഴ്ച തോറും ശ്രീനാരായണഗുരു പഠനകേന്ദ്രത്തില്‍ പോയി ശ്രീനാരായണഗുരുവിന്റെ കൃതികളെക്കുറിച്ച് പഠിക്കുന്നുണ്ട്. ആത്മോപദേശശതകം എന്ന കൃതി പഠിച്ചതിനു ശേഷം അവളുടെ സ്വഭാവത്തിനു ആകെ മാറ്റം സംഭവിച്ചു.

എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവള്‍, മറ്റുളവരുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് മറ്റുള്ളവരെ സഹായിക്കുന്നവള്‍ എന്നെല്ലാം നാട്ടുകാര്‍ ശ്യാമളെയെക്കുറിച്ചു പറയാന്‍ തുടങ്ങി.

താന്‍ ശ്രീനാരായണ ഗുരുവിന്റെ അനുയായി ആണെന്നു അവള്‍ അഭിമാനത്തോടെ പറയാറുണ്ട്. ശ്രീനാരായണഗുരു പറഞ്ഞ പഞ്ച ധര്‍മ്മങ്ങള്‍ ശ്യാമള നിത്യ ജീവിതത്തില്‍ അനുഷ്ഠിക്കുന്നുണ്ട് അതില്‍ പ്രധാനം സത്യസന്ധതയാണ്.

ഒരു ദിവസം ശ്യമള ക്ലാസില്‍ പോകുമ്പോള്‍ ഒരു സ്വര്‍ണ്ണമാല റോഡില്‍ കിടക്കുന്നതു കണ്ടു . അവള്‍ മാലയെടുത്ത് പോലീസ്സ്റ്റേഷനില്‍ ഏല്പ്പിച്ചു. വഴിയില്‍ കിടന്നു കിട്ടിയതാണെന്ന് അറിയിച്ചു. പോലീസ് ഇന്‍സ്പക്ടര്‍ ശ്യാമളയെ അഭിനന്ദിച്ചു പറഞ്ഞു.

‘ മിടുക്കി കുട്ടികള്‍ ഇങ്ങനെ വേണം സത്യസന്ധരായി വളരണം നാടിനും വീടിനും നല്ലവരായി’

പോലീസ് ഇന്‍സ്പക്ടറുടെ അഭിനന്ദനം കേട്ടപ്പോള്‍ ശ്യാമളക്കു സന്തോഷമായി. സ്കൂളീല്‍ വിവരമറിഞ്ഞപ്പോള്‍ അദ്ധ്യാപകര്‍ ശ്യാമളയെ അഭിനന്ദിച്ചു . ഹെഡ്മാഷ് ശ്യാമളയെ വിളീച്ചു പറഞ്ഞു.

‘ ശ്യാമള സ്കൂളീന്റെ അഭിമാനപാത്രമാണ് അടുത്ത അസംബ്ലിയില്‍ ശ്യാമളയുടെ സത്യസന്ധതക്കു സ്കൂളീന്റെ വക പാരിതോഷികം ഉണ്ട്’

ക്ലാസ് തുടങ്ങി മലയാളം അദ്ധ്യാപിക ക്ലാസില്‍ വന്നു കുട്ടികളെക്കൊണ്ട് പദ്യം ചൊല്ലിച്ചു . കുട്ടികള്‍ ഓരോരുത്തരായി പദ്യം ചൊല്ലി . ശ്യാമള പദ്യം ചൊല്ലിയപ്പോള്‍ അദ്ധ്യാപികയുടെ മുഖം തെളിഞ്ഞു. അവര്‍ പറഞ്ഞു.

‘ എക്സലന്റ് വളരെ നന്നായി ‘

അദ്ധ്യാപികയും ഹെഡ്മാഷും അഭിനന്ദിച്ചതു കേട്ടപ്പോള്‍ അവള്‍ക്കു വലിയ സന്തോഷം തോന്നി മറ്റു കുട്ടികള്‍ക്ക് അവളൊടു അസൂയ തോന്നി.

സ്കൂള്‍ വിട്ട് വീട്ടില്‍ എത്തിയ ശ്യാമള ഓടി അമ്മയുടെ അടുത്തു ചെന്നു. പതിവില്‍ കവിഞ്ഞ സന്തോഷം കണ്ടപ്പോള്‍ അമ്മ ചോദിച്ചു.

‘ ഇന്ന് എന്താ മോളെ ഇത്ര സന്തോഷം’

‘ ഇന്ന് എനിക്ക് വഴിയില്‍ കിടന്ന് ഒരു സ്വര്‍ണ്ണമാല കിട്ടി. ഞാന്‍ മാലയെടുത്ത് പോലീസ് സ്റ്റേഷനില്‍ ഏല്പ്പിച്ചു. പോലീസ് ഇന്‍സ്പക്ടര്‍ എന്നെ അഭിനന്ദിച്ചു . സ്കൂളിലേക്കു വിളീച്ചു പറഞ്ഞു ഹെഡ്മാഷും അദ്ധ്യാപകരും എന്നെ അഭിനന്ദിച്ചു . അടുത്ത അസംബ്ലിയില്‍ എനിക്കു സമ്മാനം തരുമെന്നു പറഞ്ഞു . പദ്യം ചൊല്ലിയപ്പോള്‍ മലയാളം അദ്ധ്യാപികയും എന്നെ അഭിനന്ദിച്ചു.

ഈ വിവരംന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയും സന്തോഷിച്ചു. അമ്മ മകളെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു കൊണ്ടു പറഞ്ഞു.

‘ എന്റെ മോളു മിടുക്കിയാണ്’

ശ്യാമള കയ്യും മുഖവും കഴുകി അടുക്കളയില്‍ ചെന്നു എഞ്ചിനീയറിംങ് കോളേജില്‍ പഠിക്കുന്ന അവളുടെ ചേട്ടന്‍ അന്നു നേരത്തെ വന്നു അടുക്കളയിലിരുന്നു ചായ കഴിക്കുന്നുണ്ടായിരുന്നു അമ്മ ചായ എടുത്തു കൊടുത്തു ശ്യാമള ചായ കുടിച്ചു.
മക്കള്‍ ചായ കഴിക്കുന്നതു കണ്ടു കൊണ്ട് അമ്മ മുറിയിലിരുന്നു പത്രം വായിച്ചു.

ശ്യാമള ചായ കുടിച്ചു കഴിഞ്ഞ് ഗ്ലാസ് കഴുകി. കൈ വഴുതി ഗ്ലാസ് താഴെ വീണ് ഉടഞ്ഞു. ഒരു ചില്ല് അടുക്കളയില്‍ അരി വാര്‍ത്തു നിന്ന വേലക്കാരിയുടെ കാലില്‍ ചെന്നു വീണു. അവള്‍ പേടിച്ച് കാല്‍ കുടഞ്ഞു. അവിടെ കഴുകി വച്ചിരുന്ന മറ്റൊരു ഗ്ലാസില്‍ ചെന്നു കാല്‍ തട്ടി അതും പൊട്ടിച്ചിതറി . ഒച്ച കേട്ട് അമ്മ വന്നു ചോദിച്ചു.

‘ എന്താ അവിടെ? ഗ്ലാസ് പൊട്ടിച്ചോ?’

വേലക്കാരി പകച്ചു നില്‍ക്കുന്നതു കണ്ടു വേലക്കാരിയാണ് ഗ്ലാസ് തട്ടി താഴെ ഇട്ടതെന്നു അമ്മക്കു തോന്നി. അമ്മ വേലക്കാരിയെ നോക്കി പറഞ്ഞു.

‘ഒന്നും സൂക്ഷമതയില്ലാത്ത ഇവളെ ജോലിക്കു നിറുത്തിയ എന്നെ വേണം പറയാന്‍’

അതു കേട്ട വേലക്കാരി വീട്ടമ്മയെ ദയനീയമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

താന്‍ ചെയ്ത തെറ്റിനു വേലക്കാരിയോട് ദേഷ്യപ്പെടുന്നതു കണ്ടപ്പോള്‍ ശ്യാമളക്കു സങ്കടം വന്നു അവള്‍ പറഞ്ഞു .

‘ അമ്മേ ഗ്ലാസ് എന്റെ കയ്യില്‍ നിന്നും വഴുതി വീണതാണ്. അതിന്റെ ഒരു ചില്ല് വേലക്കാരിയുടെ കാലില്‍ വീണു മുറിഞ്ഞു. അവര്‍ കാലു കുടഞ്ഞപ്പോള്‍ കഴുകി വച്ചിരുന്ന ഗ്ലാസില്‍ തട്ടി അതും പൊട്ടിത്തകര്‍ന്നു ഞാനാണ് അതിനു കാരണക്കാരി’

ശ്യാമളയുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മ ഒന്നും പറഞ്ഞില്ല മുറിയില്‍ നിന്നു കടന്ന് മുറ്റത്തേക്കു പോയി . പിന്നെ വേലക്കാരി ഗ്ലാസിന്റെ ചില്ലു പെറുക്കി കളഞ്ഞു.

‘ എടീ മണ്ടീ നീ എന്തിനാണു സത്യം പറഞ്ഞത്? ആ വേലക്കാരിയാണു ഗ്ലാസു പൊട്ടിച്ചതെന്നല്ലേ അമ്മ കരുതിയത്? ഇപ്പോള്‍ അമ്മക്കു നിന്നോടു ദേഷ്യം തോന്നിയില്ലേ?’ അവളുടെ ചേട്ടന്‍ ചോദിച്ചു.

‘ സാരമില്ല ‘ ശ്യാമള പറഞ്ഞു.

‘സത്യം തുറന്നു പറഞ്ഞില്ല എങ്കില്‍ ഞാനേങ്ങനെ ധര്‍മ്മം പാലിക്കുന്നവളാകും? സത്യസന്ധതയല്ലേ ഏറ്റവും വലുത്? വേലക്കാരിയെ കുറ്റവിമുക്തയാക്കാന്‍ എനിക്കു കഴിഞ്ഞല്ലോ ? ‘

ശ്യാമളയുടെ സംസാര കേട്ടുവന്ന അമ്മ പറഞ്ഞു.

‘ എന്റെ മോളു മിടുക്കിയാണ്’ അമ്മ ശ്യാമളെയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.

അവനവന്‍ ചെയ്യുന്ന തെറ്റുകള്‍ സ്വയം ഏറ്റെടുക്കണം മറ്റുള്ളവരുടെ മേല്‍ പഴി ചാരരുത്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here