പഴയ പുസ്തകങ്ങളുടെ അതിജീവനം

2017-09-28-00-35-24

പഴയ പുസ്തകങ്ങളും തേടി ആളുകള്‍ നഗരങ്ങളിലെ ഒഴിഞ്ഞ മൂലകള്‍ സന്ദര്‍ശിക്കാറുണ്ട്. പൊടിപിടിച്ച ചട്ട ഇളകിയ പുസ്തകകെട്ടുകള്‍ക്ക് ഇടയില്‍ നിന്ന് തേടിവന്ന പുസ്തകം കണ്ടെത്തുന്നതിന്റെ ആനന്ദം. ഇന്ന് യഥാര്‍ഥ ലോകത്തിനു സമാനമായി ഒരു വിര്‍ച്വല്‍ ലോകം നിലനില്‍ക്കുന്നു. അവിടെ എന്തും സാധ്യമാണ്.അതെ തെരുവ് മൂലകൾ ഇതാ കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്നു. അച്ചടി പുസ്തകങ്ങൾ സാങ്കേതിക വിദ്യയെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു എന്നത് കൗതുകകരമായ സംഗതിയാണ്.

ഇനി നഗരത്തിലെ തിരക്കുള്ള ജീവിതത്തിൽ പഴയ പുസ്തകക്കടകള്‍ തേടി അലയണ്ട. ഉപയോഗിച്ച പുസ്തകങ്ങള്‍ / യൂസ്ഡ് ബുക്ക്‌സ് ഇനി വലിയ ഓണ്‍ലൈനായി വാങ്ങാം. ‘EnteBook.com’ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റാണു ‘ദി യൂസ്ഡ് ബുക്ക് സ്റ്റോര്‍’ എന്ന ടാഗ് ലൈനോടു കൂടി ഉപയോക്താക്കള്‍ക്ക് ആയിരകണക്കിനു യൂസ്ഡ് പുസ്തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്.

ഒരു സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ ഏറെ പുതുമകൾ  സംരംഭത്തിന് അവകാശപ്പെടാനാവും.കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ചെറുകിട പുസ്തക കച്ചവടക്കാരെ കൂടി ഇതിലേക്ക് ഏതെങ്കിലും രീതിയിൽ ബന്ധിപ്പിക്കുകയാണെങ്കിൽ അതൊരു നേട്ടമാകും.അച്ചടി പുസ്തകങ്ങൾ അതിജീവിക്കുന്നത് ഇങ്ങനെ ഒക്കെയാണ്. ഡിജിറ്റൽ ഇ – ബുക്കുകളുമായി സഹവസിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് പുസ്തകങ്ങൾ ഇതിനോടകം തന്നെ തെളിയിച്ചതാണല്ലോ

സാഹിത്യം,റൊമാന്‍സ്,ബയോഗ്രഫി, എഞ്ചിനിയറിങ്, മെഡിക്കല്‍ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരകണക്കിനു പുസ്തകങ്ങളാണു ആപ്പിലും വെബ്‌സൈറ്റിലുമായി ലഭ്യമാക്കുന്നത്. വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85% ശതമാനം വരെ ഡിസ്‌കൗണ്ടില്‍ പുസ്തകങ്ങള്‍ ലഭിക്കും. 299 രൂപയിലധികം രൂപയ്ക്ക് ഉപയോഗിച്ച പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ഫ്രീയായി ഷിപ്പ്മെന്റും ‘എന്റെ ബുക്ക്’ നല്‍കുന്നുണ്ട്. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ ‘request’ ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here