നല്ല നിരൂപങ്ങൾ കൃതിയെ പോസ്റ്റമോർട്ടം ചെയ്യുന്നില്ല,അവയിലേക്ക് ഒരു വാതിൽ ആവുക മാത്രം ചെയ്യുന്നു എന്ന് പറയാറുണ്ട്. ഒരു രചനയിലേക്കുള്ള അനേക വഴികളിൽ ചിലതിനെ ചൂണ്ടിക്കാണിക്കുക മാത്രമാണ് അവയുടെ നിയോഗം. വായനയാണ് ബാക്കി പൂരിപ്പിക്കേണ്ടത്. നിരൂപണ ത്തിന്റെ ചതിക്കുഴികളെപ്പറ്റി കവിയും നോവലിസ്റ്റുമായ കരുണാകരന്റെ അഭിപ്രായം വായിക്കാം.
“ഇന്ന് നമ്മള്‍ വായിക്കുന്ന കഥകളും കവിതകളും നല്ലതും മോശവുമാകുന്നത് ഒരൊറ്റ ദിവസം കൊണ്ടാണെന്ന് ഇവിടെ ഫേസ്ബുക്കില്‍ എഴുതുന്ന പലരും വിശ്വസിക്കുന്നു, വിശേഷിച്ചും കഥയും കവിതയും ‘നിരൂപണം’ ചെയ്യുന്ന സുഹൃത്തുക്കള്‍. വാസ്തവത്തില്‍, അവര്‍ എഴുതുന്നത് ഒരു തരം F.I.R ആണ് എന്ന് ആര്‍ക്കും മനസ്സിലാകും, അവര്‍ക്കും മനസ്സിലാകും. അല്ലെങ്കില്‍ അവര്‍ക്കൊഴികെ. തന്റെ F. I. R സ്റ്റെഷനില്‍ കൊടുത്ത് അത് ഫയലില്‍ ഉണ്ടാവുമല്ലോ എന്ന് കണ്ണിറുക്കി അടുത്ത റിപ്പോര്‍ട്ടിങ്ങിനു പോകുന്ന കോണ്‍സ്റ്റബിളിനെ ഓര്‍മ്മിപ്പിക്കുന്നു ഇങ്ങനെ എഴുതുന്ന പലരും. ഒരു കൃതിയില്‍ ഉള്ളതെല്ലാം ആ കൃതിയില്‍ ഉള്ളതാണ് എന്നപോലെ ആ കൃതിയില്‍ ഇല്ലാത്തത്തതെന്തും അതില്‍ ഇല്ലാത്തതുമാണ്. ഇല്ലാത്തത് എന്തോ അതല്ല നിരൂപണത്തിന്റെ വിഷയം, ഉള്ളതിന്റെ തെളിവുകളോ വ്യാഖ്യാനമോ ആയി അത് ചുരുങ്ങുന്നുമില്ല. വാസ്തവത്തില്‍, ഒരു കൃതിയില്‍ നിങ്ങള്‍ ഒരുസമയം ഉണ്ടായിരുന്നു എന്ന് കാണിക്കാന്‍ തെളിവുകളും വ്യാഖ്യാനങ്ങളും എഴുതുന്ന നിരൂപണത്തോളം മോശമായ എഴുത്ത് സാഹിത്യത്തില്‍ വേറെ കാണില്ല. എന്നല്ല, അത് കലശലായ ഭാവനാദാരിദ്ര്യത്തെ ഒറ്റയടിക്ക് വെളിപ്പെടുത്തുന്നു. ഭാവനാദാരിദ്ര്യത്തെ അധികാരസ്വരമായി തരപ്പെടുത്തി എഴുതുകയാണ് പിന്നെയുള്ള ഒരു മലയാള രീതി, അത് എന്തായാലും വഴിയിലേ തുലയും. കാരണം, ഏതുതരം സര്‍ഗാത്മകതയും സ്വാത്രന്ത്ര്യത്തെ അടയാളപ്പെടുത്തുന്നു. അതിനര്‍ത്ഥം, സര്‍ഗാത്മകമായ എന്തും അതിന്റെ അടിയന്തിര സ്ഥലങ്ങളിലെ അധികാരഘടനകളുമായി ഇടയുന്നു, പുറത്തേക്കുള്ള വഴികള്‍ വെട്ടുന്നു എന്നാണ്. പിന്നെ എന്താണ് ‘നിരൂപണം’ എന്ന്‍ പറയാനല്ല ഈ കുറിപ്പ്, അത് എന്താണ് ‘സ്വാതന്ത്ര്യ’മെന്നു പറയുന്നപോലെ പൊട്ടിപ്പോവും. ഈ കുറിപ്പ്, പക്ഷെ എന്തല്ല ‘നിരൂപണം’ എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അത് പറയാനാണ് “