ഹൃദയത്തിന്റെ പകുതി നിനക്ക് തരുമ്പോൾ
പകരം ചോദിച്ചത് സ്നേഹം മാത്രം
നീ തന്നത് ദു:ഖത്തിന്റെ പകുതി
പ്രണയപൂർവ്വകഥകൾക്ക് ചരമക്കുറിപ്പെഴുതി
മനസ്സ് ശൂന്യമായിട്ടത്
നിന്റെ സ്നേഹമേറ്റു വാങ്ങാൻ..
നിന്റെ മനസ്സിന്റെ ഗദ്ഗദവും
ഒടുങ്ങാത്ത പിണക്കത്തിന്റെ ഇരവുകളും
ഒരിക്കലും പെയ്തൊഴിയാത്ത
പരിഭവത്തിന്റെ മേഘപടലങ്ങളും….
സുഖത്തിനും നൊമ്പരം കൊണ്ട്
നിർവചനം തീർത്ത
നിന്നെ നിർവചിക്കാൻ
വാക്കുകളില്ലാതെയാകുമ്പോൾ..
നീ തന്ന നന്ദിയും നീ തന്ന നിന്ദയും
നീ പകർന്ന സുഖവും നീ പകർന്ന ദു:ഖവും..
ഇനി ഓർമ്മകൾ മാത്രം ബാക്കിയാകുമ്പോൾ
ഔപചാരികതയില്ലാത്ത ഒരു യാത്രാമൊഴി..
ദു:ഖമില്ലാതിരിക്കാൻ നിനക്ക് നൻമകൾ..