എന്നിലെ കണ്ണകി…..

images

ഓടിയൊളിക്കുവാനാവതില്ലിന്നെനി-
ക്കെത്രയും ദുഷിച്ചൊരീ മണ്ണിൽ നിന്നും.
പെണ്ണിന്റെ മാനത്തിനെത്രയും തുച്ഛമാം
നോട്ടങ്ങൾ കൊണ്ടിന്നളക്കുമീ കണ്ണുകൾ.
എത്രയും മൂടി വച്ചുള്ളൊരാ ശരീരവും,
നഗ്നമായ് കാണുന്നൊരാ കൂട്ടവും.
ഒറ്റയ്ക്കു കിട്ടിയാൽ പിച്ചിപ്പറിച്ചിടാം –
അവളിലെ യൗവനം ഊറ്റിക്കുടിച്ചിടാം…
എന്നു നിനയ്ക്കും നിൻ കറുത്ത മനസ്സതിൽ
ഇരുണ്ട പിശാചിന്റെ നിഴലാട്ടം തുടങ്ങുന്നു.
ഇല്ല….!ഇനിയതു താങ്ങുവാനാവില്ല
നിന്നിൽ നിറഞ്ഞയാ പിശാചിൻ അഴിഞ്ഞാട്ടം
ചുറ്റിലും ചോര ചിന്തിയ പെൺകിടാക്കൾ തൻ ആത്മാവു _
ഇന്നു മേശാന്തി കിട്ടാതലയുന്നുണ്ടിവിടെ….
തുടങ്ങാം പോരതു എത്രയും വേഗമായ്
എന്നിലെ കണ്ണകി ചിലമ്പു കിലുക്കുന്നു.
ഭസ്മമാകുവാൻ പോകുന്നു നിന്നിലെ സത്വം –
എന്നിലൂടെ വമിക്കുന്ന കോപാഗ്നിതൻ ചൂടിലായ്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here