എനിക്കും കിട്ടും

screen-shot-2016-09-13-at-12-23-32-am

 

 

 

 

 

 

 

അച്ഛനെ
വ്യദ്ധസദനത്തിൽ
ആക്കിയിട്ട്
ഞങ്ങൾ നേരെ പോയത്
വഴിവക്കിൽ
ഇരിക്കുന്ന ഭിക്ഷക്കാരന്
ചോറ് വാരിക്കൊടുക്കുവാൻ.

ഭാര്യ ഫോട്ടോ എടുത്തു,
നവമാധ്യമങ്ങളിൽ ഇട്ടു,

ആയിരം ലൈക്കും
അഞ്ഞുറു കമൻറ്റും കിട്ടി .
എന്റെ ജീവിതം ധന്യമായി.

ഇത് കണ്ട്
എന്റെ മകൻ പറഞ്ഞത്
“എനിക്കും ഇതുപോലെ ലൈക്കും
കമന്റും കിട്ടും
ഞാൻ വലുതാകട്ടെ
കല്യാണം കഴിയട്ടെ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here