മോഹങ്ങള്‍ ഒട്ടുംഇല്ലാത്ത
മനസ്സ്കൊണ്ട് ഒന്നുമേ
മോഹിക്കാതെ ഒത്തിരിപറഞ്ഞു…….
കാഴ്ചയിലോ
വിദൂരമാം ഓര്‍മകളില്‍പ്പോലും
ഇല്ലാത്ത തിരിയാത്തമുഖങ്ങള്
ദൂരെദൂരെയെങ്ങോ ഇരുന്നുകാതോര്ത്തു……..
ഉറക്കേപറഞ്ഞില്ലങ്കിലും
മൗനമായിശരിവെച്ചു
അതുതന്നെ ധാരാളം
അതുതന്നെഅര്ഹിക്കുന്നതിനു
അപ്പുറം…..
പൂര്‍ണ്ണം അല്ലന്നും അറിയാം
പൂര്‍ണ്ണതയില്‍ എത്തില്ലന്നും അറിയാം……….
പരിമിതമായവാക്കുകള്കൊണ്ട്
പറഞ്ഞുതീര്‍ക്കാനും ആവില്ലാ………..
അസ്തമയ സൂര്യകിരണങ്ങള്‍
ചരുവില്‍ ചെമ്പട്ട്നൂലിനാല്
ഇഴപാകിതുടങ്ങി…….
ഇനിഇരില്വീണ് തുടങ്ങും മുന്നേ
കാഴ്ചകള്മങ്ങിതുടങ്ങുമുന്നേ
ആത്മാവിന്മോക്ഷകുരുക്കഴിക്കാന്
അവസാനത്തെ നാഴികമണി അടിക്കുമുന്നേ
തിരുകേനടക്കണം എന്നിലേക്ക്
ഇനി എനിക്കായി…………!