ഒരു കഥ വേണം… പുതിയ ലക്കത്തിൽ ചേർക്കാനുള്ളതാ… ഇന്ന് വൈകീട്ട് തന്നെ തീർച്ചയായും എത്തിക്കണം.
കൂട്ടുകാരനായ പത്രാധിപർ അക്ഷമയോടെ വിളിച്ചോർമ്മിപ്പിച്ചു.
സമ്മതിച്ചു.
ശരിയായോ?
ഉച്ചയ്ക്ക് വീണ്ടും റിമൈൻഡർ.
ങാ… ഇനിയൊരു ഫിനിഷിങ് ടച്ച്…ഇനിയിതിനായി ഇങ്ങോട്ട് വിളിക്കണ മെന്നില്ല … ശരിയായാൽ ഞാനവിടെ എത്തിച്ച് തരും.
ശരി.
കഥ ഫിനിഷ് ചെയ്ത് ഒന്ന് മൂരി നിവർന്നു.
ഫിനിഷിങ് ഭേഷായിട്ടുണ്ട്.
ഫോൺ വിളിച്ചു. എടുക്കുന്നില്ല. വിളി തുടർന്നു. നോ റെസ്പോൺസ്. സാധാരണ ഒറ്റവിളിയിൽ ചാടി ഫോൺ എടുക്കുന്നയാളാ. വല്ലാതെ ദേഷ്യം വന്നു.
അവസാനം ആരോ ഫോൺ അറ്റൻഡ് ചെയ്തു.
ഞാൻ ഈർഷ്യയോടെ പറഞ്ഞു:
കഥ….
തീർന്നു, കുറച്ചു മുമ്പ് …
മറുതലയ്ക്കൽ ഫോൺ ചത്തു മലച്ചു.