ഈ രാവ് വിരിഞ്ഞതെന്നോമനക്കോ,
നിലാനിളയൊഴുകിയതെന്നോമനക്കോ, കിളിപാടിയീ പുരുഷപുഷ്പങ്ങൾ എന്നിൽ വിരിഞ്ഞതും
എൻ ഓമനക്കോ ,
എൻ ഓമനക്കോ…
കാട്ടുപൂന്തേനൊലിച്ചതും
ഈരാവിൽ ചന്ദ്രിക ചിരിച്ചതും
കുളിർമഞ്ഞില്‍ കുളിച്ചയീ നികുഞ്ചവും
തളിരിലക്കാട്ടിൽ കോകിലം വന്നതും
ഈ കളിവീടും, തേന്മാവും
എൻ ഓമനക്കോ എന്‍ ഓമനക്കോ…
ഒരുവേള അലിഞ്ഞയീ
കാർമേഘധൂളികൾ
പുതുമഴയായി പെയ്തതെന്നോമനക്കോ,
ഈ ശരത് സന്ധ്യകൊഴിഞ്ഞതും
ഈ നിശാതാരം ഉദിച്ചുയർന്നതും
ഈ വെള്ളമേഘം രാഗമായലിഞ്ഞതും
ഈ നിലാത്തുള്ളികൾ പൂശിയ മാനവും
ഈ മനോതീരവും എന്നിലെ ഞാനും ഈ
ഏകാന്ത തെന്നലും എന്നോമനക്കോ…
Click this button or press Ctrl+G to toggle between Malayalam and English