എമ്മ വാട്സൺ എവിടെയൊക്കെയാണ് പുസ്തകം ഒളിപ്പിച്ചത്

emma-1_759

എമ്മ വാട്സണെ ഹോളിവുഡ് സിനിമാലോകത്തെപറ്റി അറിയുന്നവർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ സിനിമയല്ല ഇപ്പോളത്തെ വിഷയം . ബുക്ക് ഫെയറീസ് എന്ന സംഘടനയുമായി ചേർന്ന് പാരീസ് നഗരത്തിലാകെ പുസ്തകങ്ങൾ ഒളിപ്പിച്ചിരിക്കുകയാണ് താരം .

പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ രാജ്യങ്ങളിൽ എമ്മ പുസ്തകങ്ങൾ ഒളിപ്പിക്കുന്നത്.

മാർഗരറ്റ് ആറ്റ്‌വുഡിന്റെ ദ ഹാന്‍ഡ്‌മെയ്ഡ് ടെയില്‍ എന്ന നോവലിന്റെ നൂറു കോപ്പികളാണ് പാരീസ് നഗരത്തിന്റെ പല ഭാഗങ്ങളിലായി എമ്മ ഒളിപ്പിച്ചത്

https://twitter.com/Johrosetoile/status/877840860834131969

പുസ്തകങ്ങളുടെ ഒളിയിടങ്ങളെപ്പറ്റിയുള്ള സൂചനകൾ ബുക്ക് ഫെയറീസ് അവരുടെ ട്വീറ്റിലൂടെ നൽകും
പുസ്തകങ്ങൾ കണ്ടെത്തുന്നവർക്ക് അവ വായിച്ചു കഴിഞ്ഞു മറ്റുള്ളവർക്കായി പുസ്തകം വീണ്ടും ഒളിപ്പിക്കാം.സമാനമായൊരു പരീക്ഷണം രണ്ടു ദമ്പതിമാർ ചേർന്ന് ഡൽഹി മെട്രോയിലും നടത്തിയിരുന്നു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here