ചില വാക്കുകൾ
തുലാവര്ഷത്തിൽ
തലതല്ലി കരഞ്ഞുകൊണ്ട്
കണ്ണീർപൂക്കളൊഴുക്കുന്ന മഴ
പോലെ
ചില നോട്ടങ്ങൾ
ഹൃദയഭിത്തി തുരന്നു
പുറത്തേക്കൊഴുകുവാൻ
തിടുക്കം കാട്ടുന്ന
ചുടുനിണപുഴപോലെയും
ചില നടത്തങ്ങൾ
ഒരടി മുന്നോട്ടു പോകാത്ത
ചടുലവേഗങ്ങളാകും
ചിലപ്പോൾ കാറ്റങ്ങനെയാണ്
എല്ലാവരെയും
വട്ടത്തെ കെട്ടിപ്പിടിച്ചങ്ങനെ
ആശ്ലേഷിക്കും
പിന്നെ ഒന്നിനും
കുറവുണ്ടാവില്ല .
നല്ല വരികൾ