മെരിലന്‍ഡ്: തിരുവല്ല കാരയ്ക്കല്‍ കുന്നുതറ കുടുംബാംഗം പരേതനായ പാസ്റ്റര്‍ കെ.എം. മാത്യുസിന്റെ ഭാര്യ ഏലിയാമ്മ മാത്യുസ് (95) ബാള്‍ട്ടിമോറില്‍ നിര്യാതയായി. പരേത മേപ്രാല്‍ പ്ലാമ്മൂട്ടില്‍ കുടുംബാംഗമാണ്.
രമണി ജോര്‍ജ് (ന്യു ജെഴ്‌സി) വല്‍സ തരകന്‍ (ബാല്ട്ടിമോര്‍) എന്നിവര്‍ മക്കളും കോശി ജോര്‍ജ് (ന്യു ജെഴ്‌സി) പരേതനായ ഉമ്മന്‍ തരകന്‍ എന്നിവര്‍ ജാമാതാക്കളുമാണ്.
മെരിലാന്‍ഡിലെ എബനേസര്‍ ക്രിസ്ത്യന്‍ പെന്തകൊസ്റ്റ് ചര്‍ച്ചിലെ സജീവാംഗമായിരുന്നു. തമിഴ്‌നാട്ടിലെ എലിം പെന്തകൊസ്ത് ചര്‍ച്ചിന്റെ സ്ഥാപകനായ ഭര്‍ത്താവ് പാസ്റ്റര്‍ കെ.എം. മാത്യുസിനൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സുവിശേഷ മേഖലയില്‍ നിസ്തുലമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 20വ്യാഴാഴ്ച മിഡില്‍ റിവര്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍വച്ച് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും നടക്കും.