എലികള്‍ മദ്യം കഴിച്ചപ്പോള്‍

eli

 

പശുക്കളെ കറന്ന് പാല് വിറ്റ് ഉപജീവനം കഴിക്കുന്ന ക്ഷീരകര്‍ഷകനാണ് വേലായുധന്‍. അയാള്‍ പശുക്കള്‍ക്ക് കൊടുക്കാന്‍ വൈക്കോല്‍ വാങ്ങി തൊഴുത്തിന്റെ മുകള്‍ത്തട്ടില്‍ അടുക്കിവെച്ചു. വൈക്കോലില്‍ എലികള്‍ വന്ന് താവളമുറപ്പിച്ചു. എലികള്‍ വളരെ വേഗം പെറ്റു പെരുകി. വൈക്കോല്‍ മുറിച്ചു കൂടുണ്ടാക്കി. എലികളെ കൊണ്ട് ശല്യമായി. എലി ശല്യം കൂടിയപ്പോള്‍ വേലായുധന്‍ ഒരു പൂച്ചയെ വാങ്ങി പൂച്ച എലികളെ പിടിച്ചു തിന്നാറുണ്ട്. എന്നിട്ടും എലികളെ കൊണ്ടുള്ള ഉപദ്രവം കുറഞ്ഞില്ല. എലിക്കെണി വച്ചിട്ടു എലികള്‍ കെണിയില്‍ വീണില്ല. എലികള്‍ വലിയ സൂത്ര ശാലികളായിരുന്നു. മിടുക്കന്‍ എലി, സൂത്രക്കാരന്‍ എലി, സമര്‍ത്ഥന്‍ എലി, ബുദ്ധിമാന്‍ എലി ഇങ്ങനെ പലതരം എലികളുണ്ടായിരുന്നു.

വേലായുധന്റെ വീടിന്റെ അടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍. എലികള്‍ വൈക്കോലിലെ നെല്ലെല്ലാം തിന്നു തീര്‍ന്നപ്പോള്‍ തീറ്റ തേടി പുറത്തേക്ക് ഇറങ്ങി. അങ്ങനെ നടന്നപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ചെന്നു. അവിടെ മദ്യം നിറച്ച പ്ലാസ്റ്റിക് കുപ്പി പൊട്ടി ഒഴുകി വരുന്നതു കണ്ടു. മിടുക്കന്‍ എലി അതു കുടിച്ചു നോക്കി. അവന്‍ പൂസായി അവന് നല്ല എനര്‍ജി അനുഭവപ്പെട്ടു. അവന്‍ സൂത്രക്കാരന്‍ എലിയോട് വിവരം പറഞ്ഞു. സൂത്രക്കാരനും ചെന്ന് മദ്യം കുടിച്ചു. അവനും പൂസായി. അവന്‍ ബുദ്ധിമാന്‍ എലിയുടെ അടുത്ത് വിവരം പറഞ്ഞു. അവനും പോയി മദ്യം കുടിച്ച് പൂസായി. മറ്റെല്ലാ എലികളും ചെന്ന് മദ്യം കുടിച്ചു. മദ്യം തീര്‍ന്നു. എല്ലാ എലികളും കൂടി മദ്യത്തിന്റെ കുപ്പി മറിച്ചിട്ട് കുപ്പിയുടെ മുകള്‍ ഭാഗം കടിച്ചു തുളച്ച് മദ്യം കുടിച്ചു. അങ്ങനെ എലികള്‍ മദ്യം കുടിച്ച് പൂസായി നടന്നു.

ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എലികള്‍ കുപ്പികള്‍ കടിച്ചു തുളക്കുന്നതു കണ്ടു. എലികളുടെ ശല്യം വര്‍ദ്ധിച്ചപ്പോള്‍ എലികളെ പിടിക്കാന്‍ കെണി ഒരുക്കി. പക്ഷെ എലികള്‍ കെണിയില്‍ വീണില്ല. അവര്‍ ബുദ്ധിശാലികളായിരുന്നു.

എലികള്‍ മദ്യം കുടിച്ച് പൂസായി അഘോഷിച്ചു നടന്നു. മനുഷ്യരെപ്പോലും എലികള്‍ക്ക് പേടിയില്ലാതായി. എന്തും ചെയ്യാന്‍ മടിയില്ലാതായി. ഒരു ദിവസം സന്ധ്യാ നേരത്ത് എലികള്‍ കൂട്ടമായി ചെന്ന് മദ്യം കുടിച്ചു. ജീവനക്കാര്‍ എലികളെ കണ്ട് അവര്‍ ഓടിച്ചു. എലികള്‍ നാലുപാടും ഓടി. അവസാനം വൈക്കോലില്‍ വന്നു ഒളിച്ചു. രണ്ടെലികള്‍ ഓടി വേലായുധന്റെ വീട്ടില്‍ ചെന്നു. അപ്പോള്‍ വേലായുധന്റെ വീട്ടില്‍ നിലവിളക്ക് കത്തിയിരിക്കുന്നത് കണ്ടു. അവിടെ മനുഷ്യരെ ആരെയും‍ കണ്ടില്ല. ഒരെലി വിളക്കിലെ തിരി വലിച്ചു താഴെ ഇട്ടു മറ്റേ എലി കത്തിനിന്ന തിരി വലിച്ചുകൊണ്ട് വൈക്കോലിന്റെ മുകളിലേക്കു ഓടിക്കയറി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വൈക്കോലിനു തീപിടിച്ചു. എല്ലാ എലികളും തീയില്‍ അകപ്പെട്ടു ചത്തു പോയി.

മദ്യം അകത്തു ചെന്നാല്‍ സ്ഥലകാലബോധമുണ്ടാകുകയില്ല. എന്തും ചെയ്തും പോകും. മദ്യം സ്വന്തം നാശവും സമൂഹനാശവും വരുത്തി വയ്ക്കും. ഗുരുദേവന്‍ അരുത്, അരുത്, അരുത് എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞിരിക്കുന്നത് മദ്യത്തെപ്പറ്റിയാണ്. “മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.”

ഗുരുവചനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. ശാന്തിയും സമാധാനവും ലഭിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here