ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുന്നു.വാഹനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക് കുറയും. നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കും. ചാര്‍ജറുകളുടെയും സ്റ്റേഷനുകളുടെയും നികുതി 18 ല്‍ നിന്നും അഞ്ച് ശതമാനമായി കുറയ്ക്കും.ആഗസ്ത് ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.വാടകയ്ക്ക് എടുക്കുന്ന, 12 ല്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള വൈദ്യുതി ബസുകളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കും.പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും 28 ശതമാനം ജിഎസ്ടിയും സെസും നിലവിലുണ്ട്.
വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയുടെ പലിശയുടെ മേല്‍ 1.5 ലക്ഷം രൂപയുടെ ഇളവ് നല്‍കും.ജിഎസ്ടി കുറയ്ക്കുന്നതിന് എതിരെ പശ്ചിമബംഗാള്‍, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ രംഗത്തെത്തി.കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ ഓട്ടോറിക്ഷകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം തുടങ്ങി.പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തിക്കും .സ്വിസ്സ് കമ്പനിയായ ഹെസ്സിന്റെ സഹായത്തോടെ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് ഒമ്പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണവും ഏറ്റെടുക്കും.