ഏകത”യുടെ യു.എ.ഇ. നാഷണൽ ഡേ ആഘോഷം ഓൺലൈനിൽ

 

 

 

ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ “ഏകത” യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2 നു  യു.എ. ഇ നാഷണൽ ഡേ, സൂം പ്ലാറ്റുഫോമിൽ വൈകുന്നേരം 7 മണി മുതൽ ആഘോഷിക്കുകയുണ്ടായി. മുഖ്യ അതിഥികളായി എത്തിയത് ഹിസ് എക്സ്സെല്ലെൻസി റഷീദ് അൽ നൂരി,  മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ടൂറിസം അസർബൈജാൻ, ഹിസ് എക്സ്സെല്ലെൻസി ആദിൽ ടൈമൂർ അലി, അബുദാബി നാഷണൽ ഓയിൽ കമ്പനി യുടെ സീനിയർ ഉദ്യോഗസ്ഥൻ എന്നിവർ  ആയിരുന്നു. ഇന്ത്യയും, യു.എ.ഇ യും തമ്മിൽ വര്‍ഷങ്ങളായി വിവിധ മേഖലകളിൽ  തുടരുന്ന  സൗഹൃദ ബന്ധത്തെക്കുറിച്ചു  ഐ.ബി.എം.സി യുടെ എം.ഡി.   ശ്രീ. സജിത്കുമാർ  സംസാരിച്ചു. ”ഏകത”,  കുട്ടികള്‍ക്കും, മുതിർന്നവർക്കും ആയി നടത്തിയ ”മൈ യു.എ.ഇ” ചിത്രരചന മത്സരത്തിന്റെ വിജയികളെ, കൾച്ചറൽ കമ്മിറ്റി കൺവീനർ ശ്രീ.അനീഷ് ഗോപാലൻ പ്രഖ്യാപിച്ചു. മികച്ച ചിത്രങ്ങളും പ്രദർശിപ്പിക്കുകയുണ്ടായി.   ഏകത പ്രസിഡന്റ് ശ്രീ.രാജീവ് കുമാർ, അധ്യക്ഷ പ്രസംഗവും, വൈസ് പ്രസിഡന്റ് ശ്രീ.ദയാനന്ദ ഹെബ്ബാർ, നന്ദി പ്രകടനവും നടത്തി. വിവിധതരം കലാ പരിപാടികളും ഇതിനോടനുബന്ധിച്ചു  നടക്കുകയുണ്ടായി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here