ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം
ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “ഏകത” യുടെ ആഭിമുഖ്യത്തിൽ ഒൻപതാമത് “ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം 2020” ഒക്ടോബർ മാസം 17th മുതൽ 25th വരെ നടത്താനായി തീരുമാനിച്ചിരിക്കുന്നു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ പ്ലാറ്റഫോമിന്റെയും സഹായത്തോടെയാകും ഈ വർഷത്തെ സംഗീതോത്സവം ‘ഏകത’ നടത്തുക . തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീതോത്സവത്തിന്റെ അതെ ചിട്ടയോടെ കേരളത്തിന് പുറത്തു നടത്തപ്പെടുന്ന ഏക സംഗീതോത്സവം എന്ന പ്രത്യേകത കൂടി ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് ഉണ്ട്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്കും, ആചാര്യന്മാർക്കും, കുട്ടികൾക്കും സംഗീതാർച്ചന നടത്തുവാനും, സംഗീതം ആസ്വദിക്കാനും ഉള്ള ഒരു അസുലഭവേദിയാണ് ഈ വർഷം ‘ഏകത’ ഒരുക്കുന്നത്.
ഇതിനായുള്ള റെജിസ്ട്രേഷൻ കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്നു.
Registration Link:
https://forms.gle/k121RRo1dxkkdVuEA
വിവരങ്ങൾക്ക്: 056 415 7322 , email – navarathrimandapam@gmail.com