ഏകാന്തചിന്തകള്‍

വിദ്യാലയത്തിൻ

മനസ്സിലുണ്ടാകുമോ

ഒറ്റക്കിരിക്കേവിഷാദം?

കാണാതെപോയിയോ

കാലവർഷത്തിലാ

കണ്ണുനീർ വേറിട്ടുനമ്മൾ

ആരവത്താലേ മുഖരമാ

കേണ്ടതാംകോലായ

നായകൈയ്യേറീ.

ഭിത്തികൾ, സർഗ്ഗ

പ്പൊടിപ്പുകള്‍ പോലവേ

പായലിൻപീലികൾചാർത്തീ

ശൂന്യതക്കന്ത്യംവരു

ത്തിക്കളിക്കുവാൻ

പ്രാവുകൾകൂട്ടമായെത്തീ.

എങ്കിലുംപ്രാണനാം

കുഞ്ഞുക്കുരുന്നുകൾ

വന്നിടാതെങ്ങോട്ടുപോയീ

കാത്തിരിപ്പിന്റെ

കടലിനങ്ങേപ്പുറം

ഞാറ്റുവേലക്കിളിപാറീ

ഓണമായെന്നു

പറഞ്ഞുകൊണ്ടെത്രയോ

തുമ്പക്കുടങ്ങൾവിരിഞ്ഞൂ

വന്നിടാമാതിരാ

ചന്ദ്രികവൈകാതെ

പിള്ളേരിതെന്തേപിണങ്ങാന്‍

ചൂരലുമേന്തിചുഴലം

നടക്കുന്നഷാരടി

മാഷെങ്ങു പോയീ

പൊട്ടിച്ചിരിച്ചുകളിച്ചു

നടക്കുന്നൊരാനീസ്

ടീച്ചറുംപോയോ

ഓൺലൈൻവസന്ത

ച്ചുനകുടിച്ചെല്ലാരു

മുൻമത്തനിദ്രയിലായോ

ഏതോപുരാതന

കാല ശേഷിപ്പുപോൽ

ഏകാന്തചിന്തയിൽ മുങ്ങീ

കാൺമവർക്കുള്ളിൽ

വിഷാദം നിറച്ചതാ

കാൺമു വിദ്യാലയംമുന്നില്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English