നാട്യങ്ങള്‍ ഇല്ലാതെ
ചമയങ്ങള്‍ഇല്ലാതെ
ഘടികാരത്തിന്‍റെ
അളവുനോക്കാതെ
ആരക്കയോ എപ്പൊഴക്കയോ
അറിയാതെ പറയാതെ
പോകുന്നു
ഇരുണ്ടപാതയിലൂടെ
ഏകനായി…..!
കേള്‍ക്കുമ്പോള്‍
ഉത്തരം തേടുന്നു
ആരാണ് ഇനി യാത്രക്ക്
ഒരുങ്ങിയത്….?
അറിഞ്ഞങ്കില്‍
മുന്‍കൂട്ടി ഒരുങ്ങാമായിരുന്നു
യാത്രക്കായി……
അറയ്ക്കുള്ളില്‍ ഒളിച്ചാലും
ആരൊക്കെകാത്താലും
യാത്രമുടങ്ങില്ലാ
നിമിഷത്തേക്ക് എങ്കിലും
യാത്രക്ക് പദവിയോ പണമോ
പണ്ടവും മാറ്റിയുടുക്കാന്‍
മറുതുണിപോലുമില്ല
യാത്രയുടെ നയനമനോഹരദൃശ്യ
വിരുന്നുമില്ല…
ആകെ കേള്‍ക്കുന്നത്
ഏതക്കയോ ഖണ്ഡ
നാളത്തിന്‍ രോദനം
മാത്രം..
സഹയാത്രികര്‍
മുന്‍പ്പേ പോയതിനാല്‍
വിജനമാം വഴിയിള്‍
ദിക്ക്തിരക്കാന്‍
വഴിപോക്കനുമില്ലാ
വിധിയുടെ യാത്രയില്‍
ഏകാങ്ക യാത്രികന്‍മാത്രം