ഒ പി സുരേഷിന്റെ ഉൾസഞ്ചാരങ്ങളും ,യാത്രക്കുറിപ്പുകളും
വ്യത്യസ്തമായ ദേശകാലങ്ങളിലൂടെ ഉള്ള കവിയുടെ അനുഭവ സഞ്ചാരങ്ങൾ യാത്രയുടെ ഉത്സാഹവും ഓർമയുടെ മിഴിവും ആകർഷകമായി അടയാളപ്പെടുത്തുന്ന ഗദ്യസമാഹാരം എന്ന് പിൻകുറിപ്പ്
പുസ്തകത്തെപ്പറ്റി ഒ പി സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ഒരിക്കൽ യാത്രയുടെ ലഹരി നുണഞ്ഞാൽ പിന്നെ അതിൽ നിന്നൊരു വിടുതൽ പ്രയാസമാണ്.എവിടേക്കെങ്കിലുമൊക്കെ എന്തെങ്കിലും കാരണമുണ്ടാക്കി പുറപ്പെട്ടു കൊണ്ടിരിക്കും.ഒരു നിവൃത്തിയുമില്ലെങ്കിൽ അതിരുകളില്ലാത്ത മനോരാജ്യങ്ങളിലോ പോയ കാലത്തിന്റെ ഓർമകളിലോ ആവും സഞ്ചാരം. ഇത്തരം സഞ്ചാരങ്ങളിലോ അതിന്റെ അനുഭൂതികളിലോ അപരന് കാര്യമില്ലെന്നോർത്താവണം അതൊന്നും എഴുതിവെക്കുന്ന പതിവില്ല.
ഒരു ഹോങ്കോങ് യാത്രയുടെ നുരഞ്ഞ്പോന്തിയ രസം ചങ്ങാതിമാർക്കൊപ്പം നുണയുന്നതിനിടയിലാണ് സി വി ബാലകൃഷ്ണൻ അതെഴുതണം എന്നാവശ്യപ്പെടുന്നത്.അദ്ദേഹമന്നു “അകം”മാസികയുടെ പത്രാധിപരാണ് .പലവിധമായ എന്റെ ഉദാസീനതകളെ സ്നേഹനിർബന്ധങ്ങളാൽ നിലം പരിശാക്കി സി വി എന്റെ ആദ്യ യാത്രാക്കുറിപ്പെഴുതിച്ചു,”ഹോങ്കോങ്:ചില രാത്രി വെളിച്ചങ്ങൾ”.അതുനൽകിയ ഹരത്തിൽ പിന്നെയും ചില കുറിപ്പുകൾ…
പല കാലങ്ങളിലായി നടത്തിയ ദേശസഞ്ചാരങ്ങളും മനോസഞ്ചാരങ്ങളും ചേർത്ത് സി വി ബാലകൃഷ്ണന്റെ അവതാരികയോടെ ചിന്ത പബ്ലിഷേഴ്സ് പുസ്തകമാക്കുകയാണ്,”ഏകാകികളുടെ ആൾക്കൂട്ടം”. വിനോദാണ് കവർ ഡിസൈൻ.