ഏകാകികളായ വൻകരകൾ

അകന്നകന്ന്
ഇരുധ്രുവങ്ങളിലേക്ക്
എത്തിപ്പെട്ടു നാം.
വിരഹത്തിന്റെ തീഷ്ണതാപത്തിലും
ഉരുകാത്ത മഞ്ഞുപാളികളായി നാം.
വ്യർത്ഥമായ വാശിയിൽ
ഉറഞ്ഞുപോയ കഠിനരൂപങ്ങളായി.
അലിയാത്ത മാനസങ്ങൾക്കിടയിൽ
മൗനം,  ഒരു മഹാസമുദ്രത്തിന്റെ
അപാരതപോലെ നിലകൊണ്ടു.
ഇന്ന് നാം രണ്ട്
വിഭിന്ന ഭൂഖണ്ഡങ്ങളായ്
അറിയപ്പെടുന്നു.
പരസ്പ്പരം ഒരിക്കലും
കാണാത്ത , അറിയാത്ത
ഏകാകികളായ രണ്ട് വൻകരകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here