വാനിലെ തിങ്കൾ അടർന്നുവീണു
ഞാനെന്റെ കൈകൾ നീട്ടിനോക്കി
എന്നെയും പറ്റിച്ചിട്ടാരോ വാനിൽ
തിങ്കളെ തട്ടിയെടുത്തു,
ദൂരെ ഒത്തിരി നക്ഷത്ര പെണ്ണിൻ കൺകളിൽ ദുഃഖത്തിൻ ദീപം തെളിയേ
ഏകാകി ഞാനീ മരത്തിൻ നിഴലിനെ
കൂട്ടായെടുക്കുന്നു,
തിങ്കൾ, കാറ്റിന്റെ തോളിൽ കൈയിട്ടു
ദൂരെ പുഞ്ചിരിയിട്ടു
പുലരി കേൾക്കാത്ത ഗാനവും
പാടി നീയെത്തിയോ
ആശ്വാസമായെന്നരികിൽ
പ്രേയസി , ആശ്വാസ നോട്ടമായെന്നരികിൽ.