ജിസാന്‍: ജിസാന്‍ പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വെർച്വൽ ഈദ് സംഗമവും സംഗീത വിരുന്നും പ്രവാസികൾക്ക് വേറിട്ട അനുഭവമായി. ഈദ് സംഗമം വിവിധ പ്രവാസി സംഘടനാ നേതാക്കളുടെയും കലാകാരന്‍മാരുടെയും നാട്ടില്‍ നിന്നുള്ള മുന്‍ പ്രവാസികളുടെയും അപൂര്‍വ സംഗമവേദിയായി. ഫേസ്ബുക്ക് ലൈവില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം കോണ്‍സല്‍ ഡോ. മുഹമ്മദ് അലീം ഉദ്ഘാടനം ചെയ്തു.
കോണ്‍സുലേറ്റ് സാമൂഹികക്ഷേമ സമിതി അംഗവും മാധ്യമ പ്രവർത്തകനുമായ താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ലോകകേരള സഭ അംഗവും ജിസാന്‍ സര്‍വകലാശാല മെഡിക്കല്‍ കോളജ് പ്രൊഫസറുമായ ഡോ. മുബാറക്ക് സാനി പരിപാടികള്‍ വിശദീകരിച്ചു. പ്രശസ്ത ഗായകന്‍ മിര്‍സ ഷെറീഫ് പഴയകാല ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചു. ജിസാനില്‍ നാലു പതിറ്റാണ്ടോളം പ്രവാസ ജീവിതം നയിക്കുകയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുന്‍പ്രവാസികളായ മോഹന്‍ കുമാര്‍, കെ.ആര്‍. കുസുമന്‍, എബ്രഹാം തോമസ്, സി.കെ. മൗലവി എന്നിവര്‍ നാട്ടില്‍ നിന്ന് സംഗമത്തില്‍ പങ്കെടുത്ത സ്മരണകള്‍ പങ്കുവെച്ചു. ജിസാനിലെ ആദ്യകാല മലയാളികളായ മുഹമ്മദ് കുഞ്ഞാപ്പ, റസല്‍ കരുനാഗപ്പള്ളി, നാസര്‍ തിരുവനന്തപുരം, വി.എ. അന്‍വര്‍, അബ്ദുല്‍ ഖാദര്‍, ലോക കേരളസഭ അംഗം എ.എം.അബ്ദുല്ലകുട്ടി, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായില്‍ മാനു, മുഹമ്മദ് സാലിഹ്, അന്‍വര്‍ഷാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈദ് സംഗമത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്ക് എസ്. ഹരികഷ്ണന്‍, സൈനുദ്ദീന്‍ കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കി. മണിയമ്മ കുസുമന്‍, സലിം, അനസ് കുറ്റ്യാടി, ശരീഫ് ബുസ്താനാബാദ്, ഖദീജ താഹ, അഹിയാന്‍, ഫാത്തിമ, അനസ് ബുസ്താനാബാദ്, ഉനൈസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇഷാന്‍ ,ആസീം അബ്ദുല്‍ അസീസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. ആയിഷ അബ്ദുല്‍ അസീസ്, ആസിം, ഐമന്‍ എന്നിവര്‍ സംഘനൃത്തം അവതരിപ്പിച്ചു.