പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന നാലാം തരം, ഏഴാം തരം തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ തുടങ്ങിയതായി സാക്ഷരതാ മിഷൻ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ അറിയിച്ചു.
15 വയസ്സ് പൂർത്തിയായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കും സാക്ഷരതാ മിഷന്റെ ർട്ടിഫിക്കറ്റ് നേടിയവർക്കും നാലാംതരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം.
നാലാം തരം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നാലാംതരം തുല്യത പരീക്ഷ പാസ്സായവർക്കും ഏഴാം തരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. ഏഴാംതരം തുല്യത പരീക്ഷ വിജയിക്കുന്നവർക്ക് പത്താംതരം തുല്യതയ്ക്ക് അർഹത ലഭിക്കും. എല്ലാ വിഭാഗത്തിൽപെട്ടവർക്കും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാർ മുഖേന സൗജന്യമായി രജിസ്റ്റർ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 25. വിശദ വിവരം കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 04842426596, 2422520