പുതു പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് വീണ്ടും ഒരു ഓണക്കാലം വരവായി. കോവിഡ് നല്‍കിയ കരകയറാനാകാത്ത പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് ഓരോ മലയാളിയും അതിജീവനത്തിന്റെ പാതയില്‍ ഓരോ ചുവടും ഉറപ്പിച്ചു മുന്നേറുന്നു. ഏതു പ്രതിസന്ധിയും ഞങ്ങള്‍ തരണം ചെയ്യും എന്ന ഓരോ മലയാളിയുടേയും ആത്മവിശ്വാസമാണ് ഈ ഒന്നരവര്‍ഷക്കാലത്തെ കോവിഡിനോടുള്ള പോരാട്ടം .
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഓണക്കാലം ഒരു പുതു പ്രതീക്ഷയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷത്തെ കടുത്ത നിബന്ധനകള്‍ക്കും രോഗാവസ്ഥയുടെ തീവ്രതകുറഞ്ഞ സാഹചര്യവും മൂലം ഈ വര്‍ഷം കുറച്ചു ഇളവുകള്‍ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇത് ഒരു പരിധിവരെ സാധാരണ ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ്. നഷ്ടപ്പെട്ടു പോയതൊക്കെ ഒരു പരിധിയോളം തിരിച്ചു കിട്ടുന്ന പ്രതീക്ഷയിലാണ് കടകളും, വഴിയോരക്കച്ചവടക്കാരും, ഹോട്ടല്‍ വ്യവസായികളും, കാറ്ററിംഗ് സര്‍വീസുമൊക്കെ . കോവിഡ് ഏറ്റവും അധികം ബാധിച്ചതും ഈ മേഖലകളെയാണ്. കോവിഡ് തീവത്ര കുറഞ്ഞ ഈ സാഹചര്യത്തില്‍ അധികം കൂടിച്ചേരലുകളും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഓണാഘോഷങ്ങളെ നടത്താന്‍ പാടുള്ളു എന്ന ഗവണ്മെന്റിന്റെ ആഹ്വാനം അംഗീകരിച്ചുകൊണ്ടും നമുക്ക് ഒരു സുരക്ഷിതമായ ഓണനാളുകളീലേക്കു പ്രവേശിക്കാം. അടുത്തവര്‍ഷം ഇതില്‍ കൂടുതല്‍ നന്നായി ആഘോഷിക്കാമെന്ന വിശ്വാസത്തോടെ.
പുഴയുടെ എല്ലാ വായനക്കാര്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു.