ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുകൾക്ക്

ഇടശ്ശേരി പുരസ്‌കാരം മലയാളത്തിലെ നാല് കഥാകൃത്തുക്കള്‍ക്ക് നല്‍കാന്‍ സ്മാരകസമിതി തീരുമാനിച്ചു. ഉണ്ണി ആറിന്റെ വാങ്ക്, ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയ, വി.ആര്‍ സുധീഷിന്റെ ശ്രീകൃഷ്ണന്‍, ഇ.സന്ധ്യയുടെ അനന്തരം ചാരുലത എന്നീ കൃതികള്‍ക്കാണ് പുരസ്‌കാരമെന്ന് സമിതി സെക്രട്ടറി ഇ.മാധവന്‍ അറിയിച്ചു.

പുരസ്‌കാരത്തുകയായ 50,000 രൂപ നാലുപേര്‍ക്കുമായി സമ്മാനിക്കും. ചെറുകഥാസമാഹാരങ്ങളായ ഉണ്ണി ആറിന്റെ വാങ്കും  ജി.ആര്‍.ഇന്ദുഗോപന്റെ കൊല്ലപ്പാട്ടി ദയയും ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2020 ജനുവരിയില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണവേളയില്‍ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ.കെ.വി.രാമകൃഷ്ണനും ഡോ.ഇ.ദിവാകരനുമാണ് കൃതികള്‍ തെരഞ്ഞെടുത്തത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here