ഇടശേരി പുരസ്കാര വിതരണം ജനുവരിയിൽ

ഈ വർഷത്തെ ഇടശേരി പുരസ്കാരം ഡോ. പി സോമൻ (വൈലോപ്പിള്ളിക്കവിത–-ഒരു ഇടതുപക്ഷ വായന), ഡോ. എൻ അജയകുമാർ (വാക്കിലെ നേരങ്ങൾ), ഡോ. എസ് എസ് ശ്രീകുമാർ (കവിതയുടെ വിധ്വംസകത), ഡോ. ഇ എം സുരജ (കവിതയിലെ കാലവും കാൽപ്പാടുകളും) എന്നിവർക്ക് ലഭിച്ചു.

പുരസ്കാരത്തുകയായ 50,000 രൂപ ജേതാക്കൾക്ക് തുല്യമായി പങ്കുവയ്ക്കും. 2021 ജനുവരിയിൽ പൊന്നാനിയിൽ ഇടശേരി അനുസ്മരണവേളയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡോ. കെ പി മോഹനൻ, പ്രൊഫ. വിജു നായരങ്ങാടി, ഡോ. ഇ ദിവാകരൻ എന്നിവരാണ് കൃതികളുടെ മൂല്യം നിർണയിച്ചത്. സമിതി പ്രസിഡന്റ് പ്രൊഫ. കെ വി രാമകൃഷ്ണന്റെ നേതൃത്വത്തിൽ മൂല്യനിർണയ കമ്മിറ്റി യോഗം ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here