പൊന്നാനിയിലെ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ ഇടശ്ശേരി പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. ഇടശ്ശേരി സ്മാരക സമിതിയും ഇടശ്ശേരി സ്മാരക ട്രസ്റ്റും സംയുക്തമായി നൽകുന്ന പുരസ്കാരമാണിത്. ഇത്തവണ നിരൂപണ/പഠന സമാഹാരങ്ങളാണ് അവാർഡിനായി പരിഗഗണിക്കുന്നത്. 2017 ജനുവരിക്കും 2019 ഡിസംബറിനും ഇടയിൽ പുറത്തുവന്നവയോ, ഇതേ കാലയളവിൽ എഴുതിയവയോ ആണ് അയക്കേണ്ടത്. പ്രസിദ്ധീകരിക്കാത്തവ ഡി.ടി.പി രൂപത്തിൽ അയക്കണം. 50000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മൂന്ന് കോപ്പികൾ ആണ് അയക്കേണ്ടത്. എഴുത്തുകാർക്ക് പുറമെ, പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ സമർപ്പിക്കാം.
വിലാസം: ഇടശ്ശേരി സംസ്കാരിക സമിതി, ഇടശ്ശേരി സാഹിത്യ മന്ദിരം, പൊന്നാനി 679 577, മലപ്പുറം.
വെബ്‌സൈറ്റ്: www.edasseri.org