ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവിന് ആദരമർപിച്ച് അങ്കമാലി. എടക്കുന്ന് സോഷ്യല്‍ ഫ്രണ്ട്‌സ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ പിതാവ് പി.എന്‍. പണിക്കരുടെ അനുസ്മരണവും ഭാഷാവാരാചരണവും നടത്തി. സോഷ്യല്‍ ഫ്രണ്ട്‌സ് ലൈബ്രറി പ്രസിഡന്‍റ് കെ.പി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം പി.പി. ആന്‍റണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായിട്ടുള്ള സെമിനാറുകള്‍, സാഹിത്യരചനാ മത്സരങ്ങള്‍, ക്വിസുകള്‍, സംവാദ സദസുകള്‍, കേരള പാണിനി എ.ആര്‍. രാജ രാജവര്‍മ അനുസ്മരണം എന്നിവ സംഘടിപ്പിക്കും. മലയാളം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പരിപോഷിപ്പിക്കുന്നതിന്‍റ ഭാഗമായി പാരായണ മത്സരം നടന്നു. മത്സരവിജയികള്‍ക്ക് ലൈബ്രറി സെക്രട്ടറി സാജു ഇടശേരി, ലൈബ്രറി വൈസ് പ്രസിഡന്‍റ് വി.കെ. സില്‍ജന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു
Home പുഴ മാഗസിന്