എടക്കാട് സാഹിത്യ വേദിയുടെ പ്രഥമ സാഹിത്യ അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസിന്.ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയ രാമച്ചി എന്ന കഥാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. 2017ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കഥാ സമാഹാരങ്ങളില്‍ നിന്നാണ് അവാര്‍ഡിനുള്ള കൃതി തെരഞ്ഞെടുത്തത്. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രൊഫസര്‍ എം.എ റഹ്മാന്‍, ടി.പി വേണുഗോപാലന്‍, ഡോ. എന്‍ ലിജി, ടി.കെ.ഡി മുഴപ്പിലങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് ‘രാമച്ചി’ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
‘കരിക്കോട്ടക്കരി ‘ എന്ന ആദ്യ നോവലിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്. പിന്നീട് രാമച്ചി ,വിശുദ്ധ മഗ്ദലന മറിയത്തിന്റെ പള്ളി, മൂര്‍ഖന്‍പറമ്പ് തുടങ്ങിയ കഥകളിലൂടെ ഏറെ പ്രശംസ നേടുകയും ചെയ്തു. ഉളിക്കല്‍ ജി.എച്ച്.എസ്.എസ് അധ്യാപകനായ വിനോയ് തോമസ് ഇരിട്ടി നെല്ലിക്കാംപൊയില്‍ സ്വദേശിയാണ്. ഡി സി നോവല്‍ അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജനുവരിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
Click this button or press Ctrl+G to toggle between Malayalam and English