സാഹിത്യ കൂട്ടായ്മയായ എടക്കാട് സാഹിത്യവേദിയുടെ ലിറ്റററി ഫെസ്റ്റ് ഞായറാഴ്ച എടക്കാട് ടൗണിൽ നടക്കും. വൈകീട്ട് നാലിന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകൻ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദിയുടെ അശ്രഫ് ആഡൂർ സാഹിത്യപുരസ്‌കാരം നോവലിസ്റ്റ് ആർ. രാജശ്രീക്ക് പെരുമാൾ മുരുകൻ സമ്മാനിക്കും.
വി.എസ്. അനിൽകുമാർ അശ്രഫ് അഡൂർ സ്മാരക പ്രഭാഷണം നടത്തും.പത്രസമ്മേളനത്തിൽ സംഘാടകസമിതി രക്ഷാധികാരി ഡോ. എ. വൽസലൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, സതീശൻ മോറായി, കെ. ശിവദാസൻ എന്നിവർ പങ്കെടുത്തു.