എച്ച്മുക്കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന തുറന്നെഴുത്തുകൾ പുസ്തകമാകുന്നു

 

എച്ച്മുക്കുട്ടിയുടെ തുറന്നെഴുത്തുകൾ ഞെട്ടലോടെയാണ് മലയാളി സൈബർ ഇടം വായിച്ചത്. സാഹിത്യകാരനായ മുൻ ഭർത്താവിനെക്കുറിച്ചും മലയാളിയുടെ പ്രിയപ്പെട്ട എ.അയ്യപ്പനെക്കുറിച്ചും അവർ നടത്തിയ തുറന്നെഴുത്തുകൾ ഫേസ്ബുക്കിൽ ഏറെ ചർച്ച ആയിരുന്നു.ഒരു സ്ത്രീ കടന്നുവന്ന കനൽവഴികൾ നിറഞ്ഞ കുറിപ്പുകൾ ആണ് ഇപ്പോൾ പുസ്തകരൂപത്തിൽ എത്തുന്നത്.

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ശീർഷകത്തിൽ മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
പുസ്തക പ്രകാശനം തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 14 നു പ്രമുഖ എഴുത്തുകാരി ശ്രീബാല കെ മേനോൻ നിർവഹിക്കും .എഴുത്തുകാരി സിസ്റ്റർ ജെസ്മി പുസ്തകമേറ്റു വാങ്ങും.സാമൂഹ്യപ്രവർത്തക ബിലു പത്മിനി നാരായണൻ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. പുസ്തകകർത്താവ് എച്ച്മുക്കുട്ടി ചടങ്ങിൽ സംബന്ധിക്കും.രാവിലെ 10 മണിക്കാണ് പ്രകാശന ചടങ്ങ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here