സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുറിപ്പുകൾ പുസ്തകമാകുമ്പോൾ സാഹിത്യ ലോകത്തും സമൂഹത്തിലും ഒരു പെണ്ണ് നേരിടുന്ന വെല്ലുവിളികൾ ആണ് ഇതിന്റെ പശ്ചാത്തലം.
വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങ എന്ന എച്ച് മുക്കുട്ടിയുടെ നോവൽ.112 പേജുകളിൽ അഗ്നി ആവാഹിച്ചത്. വായനക്കാരിൽ മനുഷ്യത്വമവശേഷിക്കുന്നുവെങ്കിൽ അത് നമ്മെ പച്ചക്ക് കത്തിക്കും. ഒറ്റ ശ്വാസത്തിൽ വായിച്ചു തീർന്നു.ദില്ലി പശ്ചാത്തലം. ഞാനും കഴിഞ്ഞിട്ടുണ്ട് ദില്ലിയിൽ. അതു കൊണ്ട് ചില പദങ്ങൾ തീർത്തും പരിചിതം. എത്ര തീവ്രമായ എഴുത്ത്.സമൂഹത്തിലെ പുറന്തള്ളപ്പെട്ടവരെ തിരിഞ്ഞു നോക്കാൻ കൂടി മടിക്കുന്ന മധ്യവർത്തി സമൂഹത്തിന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അനുഭവിച്ചു. സ്വയം ലജ്ജിച്ചു.
എച്ച് മു ഇന്നലെ ചോദിച്ചു ഈ പുസ്തകം വായിച്ചില്ലേ എന്ന്.
സത്യം പറഞ്ഞാൽ ആ പേര് എന്നെ പുസ്തകത്തിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു ഇത്ര ദിവസവും. ഒരു ഭയം. എഴുത്തുകാരിയുടെ കയ്യിലെ പേനക്ക് ചാട്ടവാറിന്റെ സ്വഭാവം മുൻകൂട്ടി കണ്ടു. ആ മുൻ വിധി തെറ്റിയില്ല.
സ്ത്രീകളെ നിങ്ങൾ എങ്ങനെയൊക്കെ ആക്രമിക്കും? ആസിഡും എൽ ഷേപ്പിലെ ഇരുമ്പുദണ്ഡും വരെ അവളുടെ അച്ചടക്കമില്ലായ്മക്ക് നിങ്ങൾ കരുതുന്ന ആയുധങ്ങളല്ലേ? നേരം വൈകും മുമ്പ് വീടുകളിൽ സുരക്ഷിതരാകുവാൻ ആഹ്വാനം. വീടുകളിൽ, നാല് ചുമരുകൾക്കുള്ളിലെ രോദനം പുറത്ത് കേൾപ്പിക്കില്ല. വീട്ടുകാർ പണം അങ്ങോട്ട് നൽകി ഒഴിവാക്കുന്ന ഒരുവനൊപ്പം മാനം കാണാതെ ജീവിച്ച് മരിക്കണം.ആ ജല്പനങ്ങളെ എതിർത്താൽ തകർത്ത് കളയണം ആന്തരികാവയവങ്ങളുൾപ്പെടെ.
ഭിന്ന ലിംഗക്കാർ നമുക്ക് പ്രശ്നക്കാരും അക്രമികളുമാണ്. അവരുടെ തികച്ചും അനാഥമായ ജീവിതം നരകിച്ച മരണം, അത് ന്യായമായതത്രേ. സ്ത്രീകളോട് എന്നത് മാറ്റി നിർത്തൂ. ഉള്ളവന് ഇല്ലാത്തവന് നേരെയും അക്രമം പ്രവർത്തിക്കാം. ആക്രമങ്ങളോട് പ്രതികരിക്കാൻ മടിയാണ്.സമൂഹം അവിടെയും വിരൽ ചൂണ്ടും ഇരക്ക് നേരെ മാത്രം.
എന്തിന് ,മീടു വന്നപ്പോഴും കേട്ടല്ലോ. അന്ന് വിളിച്ചു പറയാത്തതെന്ത് എന്ന്. ഇതേ ചോദ്യം അന്ന് നമ്മൾ ആ പെൺകുട്ടിയോടും ചോദിച്ചിരുന്നു. രക്ഷപ്പെട്ടു കൂടായിരുന്നോ എന്ന്.
എച്ച് മ്മൂ .. ഉള്ള് കത്തിപ്പോയി.
മറ്റൊന്നും പറയാനില്ല. കുറഞ്ഞ പക്ഷം നമ്മുടെ പെൺമക്കൾ ഇത് വായിക്കട്ടെ. എങ്ങനെ ഉൾക്കരുത്ത് നേടണമെന്നറിയാൻ.
നമ്മുടെ ആൺമക്കളും വായിക്കട്ടെ ഒരു പെൺ ജന്മം ഉൽകൃഷ്ടമായതെന്ന ബോധ്യം വരാൻ..
സ്നേഹം.. എച്ച് മ്മു
കടപ്പാട് : ദുരഗ്ഗ മനോജ്
വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ
ലോഗോസ്
വില 110/-