മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക്

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ  പ്രതിനിധിയായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവകേരള മലയാളി ആസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എബിയെ ഏറെ അഭിമാനത്തോടെയാണ് ഫോമാ ആർ.വി.പി  സ്ഥാനത്തേക്ക് സംഘടന പിന്തുണക്കുന്നതെന്ന് പ്രസിഡന്റ് ബിജോയ് സേവ്യർ , സെക്രട്ടറി സജോ പെല്ലിശേരി, ട്രഷറർ സൈമൺ പാറംതാഴം   എന്നിവർ പറഞ്ഞു. അർഹതക്ക് അംഗീകരമായി എബി ആനന്ദിനെ വിജയിപ്പിക്കുവാൻ സൺഷൈൻ റീജിയണിലെ എല്ലാ ഫോമാ അംഗസംഘടനയുടെയും പിന്തുണയും അവർ അഭ്യർത്ഥിച്ചു.
ഫോമാ സൺഷൈൻ റീജിയണിലെ എല്ലാ സംഘടനകളെയും ഒറ്റകെട്ടായി മുന്നോട്ട് നയിക്കാനും, സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കാനും പ്രാപ്തിയുള്ള വ്യക്തിത്വമാണ് എബിയുടേതെന്ന് ഭാരവാഹികളായ ജെയിൻ വാത്യേലിൽ , ഏലിയാസ് പനങ്ങയിൽ , സുശീൽ കുമാർ നാലകത്ത് , ഷാന്റി വർഗീസ് എന്നിവർ പറഞ്ഞു. നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും എബിക്ക് വിജയാശംസകൾ നേർന്നു.
2016 ൽ ഫോമാ മയാമി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് നാഷണൽ കമ്മറ്റി അംഗമെന്ന നിലയിൽ മുൻ നിരയിൽ നിന്ന് പ്രവർത്തന മികവ് തെളിയിക്കാൻ എബിക്ക് സാധിച്ചിട്ടുണ്ട്. കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക  PRO ആയിരുന്ന എബി ആനന്ദ് , കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്ലോറിഡ സെക്രട്ടറി ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡ ചാപ്റ്റർ സെക്രട്ടറി എന്നി ചുമതലകളും നിർവഹിച്ചു വരുന്നു.
ഫ്ലോറിഡയിലെ മലയാളി സംഘടന കൂട്ടായ്മകളുടെ സ്‌നേഹപൂർവമായ പിന്തുണ വാഗ്‌ദാനങ്ങൾ  ലഭിച്ചിട്ടുണ്ടെന്നും, തിരഞ്ഞെടുക്കപ്പെടുകയാണെകിൽ അവരുടെയെല്ലാം പ്രതീക്ഷകൾ  നടപ്പിലാക്കാൻ പ്രയത്‌നിക്കുമെന്നും  എബി ആനന്ദ് പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here