സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ അമേരിക്കൻ എഴുത്തുകാരൻ എണസ്റ്റ് ഹെമിംഗ് വെയുടെ നോവലിനെ പ്രമേയമാക്കി ജൂഡ് ടെയ്‌ലർ സംവിധാനം ചെയ്ത “ഓൾഡ് മാൻ ആൻഡ് ദി സീ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്നലെ വൈകീട്ട് 6.30 ന് സ്ക്രീൻ ചെയ്തു. 1952 ൽ എഴുതപ്പെട്ട ഓൾഡ് മാൻ ആൻഡ് ദി സീ 1953 ലെ പുലിറ്റ്സർ പുരസ്കാരം നേടിയിരുന്നു. അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ നടൻ ആന്‍റണി ക്വിൻ ആണ് പ്രധാന വേഷത്തിൽ. ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലുള്ള ഓർമ ഹാളിൽ ആയിരുന്നു പ്രദർശനം