ചാത്തന്നൂര്‍ മോഹന്‍ പ്രഥമ സാഹിത്യ പുരസ്‌കാരം: ഇ.സന്ധ്യക്ക് ജൂണ്‍ 15-ന് സമർപ്പിക്കും

 

 

ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം എഴുത്തുകാരി ഇ.സന്ധ്യക്ക്.  ‘സാഗരനിദ്ര‘ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പി.രവികുമാര്‍, അഷ്ടമൂര്‍ത്തി, പി.കെ ശ്രീനിവാസന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. ചാത്തന്നൂര്‍ മോഹന്‍ അനുസ്മരണ ദിനമായ ജൂണ്‍ 15-ന് വൈകിട്ട് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ. ജയകുമാര്‍ ഐ.എ.എസ് പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ-കലാ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും

തൃശ്ശൂര്‍സ്വദേശിനിയായ ഇ.സന്ധ്യപുതുക്കാട് പ്രജ്യോതിനികേതന്‍ കോളെജിലെ അധ്യാപികയാണ്. 2008-ലെ പുഴ.കോം അവാര്‍ഡ്, സാഹിതീയം തകഴി പുരസ്‌കാരം, രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ്, അവനീബാല സ്മാരക സാഹിത്യപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here