1
കേൾക്കാം മഴയെ
കാണാം മഴയെ
തൊടാം മഴയെ
മോന്താം മഴയെ
പക്ഷെ സഹിക്കാൻ വയ്യ
ക്രിസ്മസ് കാലത്തെ
ഈ പ്രാന്തൻ മഴയെ
2
ഒന്ന് പലതാകും
പലത് ഒന്നുമാകും
പക്ഷെ ഒന്നിലും പലതിലും
പെടാത്ത അന്തര്യാമിയാണ് നീ
3
മൊബൈൽവഴി കിട്ടുന്നു
അറിവും വിനോദവും
പക്ഷെ, കിട്ടാനില്ലിന്നൊപ്പം ഒരു സെൽഫിക്കുപോലും ജീവിതത്തെ
4
ഭാഷയിൽ ‘പക്ഷെ’ ഉണ്ട്
പക്ഷെ ജീവിതത്തിൽ ഉള്ളത് പക്ഷവാദങ്ങളെ പൊളിക്കുന്ന
അസ്സൽ പക്ഷവാതം മാത്രം
5
ഒറ്റിക്കൊടുത്തവൻ
ആത്മഹത്യ ചെയ്യും
പക്ഷെ ഒറ്റിക്കൊടുക്കപ്പെട്ടവനോ
നിത്യജീവനിലേക്ക്
പ്രവേശിക്കും
6
കൈകൂപ്പി തൊഴാം ദൈവവചനത്തെ,
കൂറിങ്ങ് പക്ഷെ, യീ കീഴാളന്
വളക്കൂറുളള മൌനത്തോട്!
Click this button or press Ctrl+G to toggle between Malayalam and English