അന്‍പതാം ജന്മദിനത്തിലാണയാള്‍ വിശാലമായി കണ്ണാടിക്കു മുന്നില്‍ നിന്നത്. മുടികള്‍ മുക്കാലും നരച്ചു തുടങ്ങിയിരിക്കുന്നു!?
ഡൈ ചെയ്യുക തന്നെ?
പഴഞ്ചന്‍ സ്കൂട്ടറുമെടുത്ത് അയാള്‍ ഡയിംഗ് പാര്‍ലറുകള്‍ തേടി അലഞ്ഞു. ഒടുവില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഒരു പാര്‍ലറിനു മുന്നിലെത്തി. അകത്തു കടന്നു. സീറ്റിലിരുന്നു.
യൂണിഫോമിട്ട ഒരാള്‍ മെനു കാര്‍ഡ് പോലൊരു കാര്‍ഡ് കൈയില്‍ വച്ചു കൊടുത്തു .
കാര്‍ഡിലൂടെ അയാള്‍ കണ്ണോടിച്ചു. പിന്നെ വിറച്ചു!!
….കുത്ത്, വെട്ട്, വെടി, വിഷം, കെട്ടിത്തൂക്കല്‍…അങ്ങനെ പലതും…!?
“ഇതില്‍ ഇതു വേണം സാര്‍…?”
“…ഒന്നും വേണ്ട…”
“പിന്നെ…?”
അയാള്‍ ജീവനും കൊണ്ട് പുറത്തേയ്ക്ക് ഓടുകയായിരുന്നു…