മലയാളസിനിമയിലെ നൊമ്പരപൂക്കളും കണ്ണുനീര്‍പുഴയും
ഇവരാരും ജീവിതത്തില്‍ പരാജയപ്പെട്ട മനുഷ്യരല്ല. ഉജ്ജ്വല താരപ്രശസ്തി ഉണ്ടായിരുന്നവര്‍. പ്രതിസന്ധിഘട്ടത്തില്‍ കാലിടറി വീണവരെന്നും പറയുക വയ്യ. എന്നിട്ടും, കണ്ണു നീര്‍ക്കിളികളായി അവര്‍ നമ്മെ വിട്ട് എങ്ങോട്ടോ പറന്നു പോയി. ഓര്‍മ്മയില്‍ ഒരു വലിയ ആഘാതം പകര്‍ന്നുതന്ന് നമ്മെ വിട്ടുപോയ വിജയശ്രീ, ഒരു കാലഘട്ടത്തിന്റെ നവതരംഗമായിരുന്ന ശോഭ, സ്വപ്നനായിക റാണിചന്ദ്ര, മോഹിനിയായ റാണി പത്മിനി, ഉന്മാദത്തിന്റെ സ്വപ്നലോകത്ത് പറന്നുനടക്കുന്ന കനക, ഒരു വിഷാദലഹരിയായി ഓര്‍മ്മയില്‍ പൂത്തുനില്‍ക്കുന്ന സില്‍ക്ക് സ്മിത, അഖിലിത നിയമങ്ങളെ വെല്ലുവിളിച്ച ലക്ഷ്മി, നിഷ്കളങ്ക സൗന്ദര്യത്തിന്റെ ദേവീവിഗ്രഹമായ മോനിഷ, വിമാന ദുരന്തത്തില്‍ മരണപ്പെട്ട സൗന്ദര്യ, ജീവിതത്തോട് എത്ര കോംപ്രമൈസ് ആവാതെ ജീവിതം വിട്ടുപോയ ശ്രീവിദ്യ, മധുരവേദനയുടെ ചാക്രികത നമ്മുടെ അന്തരാ:ളത്തില്‍ പകര്‍ന്നുകൊണ്ട് മറഞ്ഞുപോയ തിരശ്ശീലയിലെ ദുരന്തനായികമാരുടെ കഥകള്‍. ഒരിക്കല്‍ വെള്ളിത്തിരയില്‍ താരപ്രഭയില്‍ നിറഞ്ഞുനില്‍ക്കുന്നവര്‍, ഈ പുസ്തകം സ്മരണാജ്ഞലിയായി അവര്‍ക്കു സമര്‍പ്പിക്കുന്നു.
തിക്താനുഭവങ്ങളുടെ കനലരിഞ്ഞ് ജീവിതത്തെ തള്ളിനീക്കിയവര്‍. ഫേസ്പാക്കിനാല്‍ മുഖം മിനുക്കി നിര്‍മ്മലമാക്കി ചിരിച്ചു കൊണ്ടവര്‍ സമൂഹത്തെ അഭിമുഖീകരിച്ചു. അവരുടെയുള്ളിലെ മുറിവില്‍ നിന്നും ചോരയൊലിക്കുന്നത് ആരും കണ്ടില്ല. വിധിയാഗ്നിയിലെരിയിച്ച പ്രശ്സ്ത നടികളുടെ ജീവിതത്തെയാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതാനുഭവങ്ങളില്‍ മനസുകൊണ്ടൊന്ന് തൊട്ടുനോക്കൂ.