ദക്ഷിണേന്ത്യൻ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാര പട്ടികയിൽ കെ ആർ മീരയും ,പെരുമാൾ മുരുകനും മീരയുടെ ‘ദ പോയിസണ്‍ ഓഫ് ലൗ’ പെരുമാള്‍ മുരുകന്റെ ‘പൈര്‍’ എന്നെ കൃതികളാണ് പട്ടികയിൽ ഇടം നേടിയത്.6 ലക്ഷം രൂപ പുരസ്‌കാര തുക വരുന്നതാണ് ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡിഎസ്‌സി പുരസ്‌കാരം. 13 നോവലുകളുടെ പട്ടികയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്.
അരവിന്ദ് അഡിഗ, അശോക് ഫെരേ, കരണ്‍ മഹാജന്‍, സ്റ്റീഫന്‍ ആള്‍ട്ടെര്‍ എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവഎഴുത്തുകാരായ അനോഷ് ഇറാനി, ഹിര്‍ഷ് സാഹ്നി,സൗത്ത് ഹാവെന്‍, സര്‍വത് ഹാസിന്‍ എന്നിവരും പട്ടികയിലുണ്ട്.പട്ടികയില്‍ എഴു ഇന്ത്യക്കാരും, 3 പാകിസ്താനി എഴുത്തുകാരും, 2 ശ്രീലങ്കന്‍ എഴുത്തുകാരും, ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കന്‍ സ്വദേശിയും പട്ടികയിലുണ്ട്. സെപ്തംബര്‍ 27ന് ലണ്ടനില്‍ പുരസ്‌കാര പ്രഖ്യാപനം നടക്കും.