മദ്യം മണക്കുന്നു

 

രാവിലെ കൂലിപ്പണിക്ക് പോകാനായി ഇറങ്ങിയ കുട്ടന്‍ ചേട്ടനാണ് ആ കാഴ്ച കണ്ടത്. കടത്തിണ്ണയില്‍ പിറന്ന പടി ഒരു മനുഷ്യന്‍ കിടക്കുന്നു!  ഏതാണ്ട് 50 വയസ്സ് പ്രായം വരും.  മദ്യത്തിന്‍റെ രൂക്ഷഗന്ധം ഗുമഗുമാന്ന് പുറത്തു ചാടുന്നുണ്ട്.  ആ കാഴ്ച കണ്ട് കുട്ടന്‍ ചേട്ടന് നാണം വന്നു.  നാണം മറയ്ക്കാന്‍ എന്താ മാര്‍ഗം? വഴിയുണ്ട്.   തൊട്ടടുത്ത മതിലില്‍ ഒട്ടിച്ചിരുന്ന ഒരു സിനിമാപോസ്റ്റര്‍ പറിച്ചെടുത്തു.  ഒരു തമിഴ് സിനിമാപരസ്യമാണ്.  മാദകനടി “കാൽപൊക്കിനൃത്തം” കളിക്കുകയാണ്.  എന്തുമാകട്ടെ?  സിനിമാപോസ്റര്‍ കൊണ്ട് നഗ്നത മറച്ച് കുട്ടന്‍ചേട്ടന്‍ സ്ഥലം വിട്ടു.

റോഡില്‍ യാത്രക്കാര്‍ പെരുകിവന്നു.  ചില കുസൃതിക്കുട്ടന്മാര്‍ ചുറ്റുംകൂടി.  അതിലൊരു വിരുതന്‍ കിടപ്പു ദേഹത്തിന്‍റെ മുഖത്ത് വെള്ളം തളിച്ചു.  ദേഹം കണ്ണ് തുറന്നു.  രൂക്ഷമായി നോക്കി.  പിന്നെ ചാടിഎണീറ്റു. നഗ്നതകണ്ട് കുസൃതികള്‍ കൂകിവിളിക്കാന്‍ തുടങ്ങി.  അപ്പോഴാണ്‌ ദേഹത്തിന് സ്വബോധമുണ്ടായത്.  അയാള്‍ കീഴേയ്ക്ക് നോക്കി.  സ്വന്തം നഗ്നത മുഖം പൊത്തി.   നാണം മറയ്ക്കാന്‍ താഴെ കിടന്ന പോസ്റര്‍ വാരിയെടുത്ത് അരയില്‍ ചുറ്റി.
അത് കണ്ടപ്പോള്‍ വിരുതന്മാര്‍ക്ക് ഹരം വന്നു.  അവര്‍ കൂവല്‍ ഉച്ചത്തിലാക്കി.  ജനം വീണ്ടും പെരുകി.  ജനസമുദ്രമായി!
മാദകനടിയുടെ മാദക നൃത്തത്തോടൊപ്പം ചുവടുകള്‍ വച്ച് അയാള്‍ മുന്നോട്ടു നീങ്ങുകയാണ്.  പിന്നാലെ കുസൃതിക്കുട്ടന്മാരും..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here